സുഗതകുമാരിയ്ക്ക് ശബരിമല കയറണ്ട; മര്യാദ പാലിയ്ക്കണമെന്ന് കവയിത്രി
തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകയും കവയിത്രിയും ആയ സുഗതകുമാരി സുപ്രീം കോടതിയ്‌ക്കെതിരെ രംഗത്ത്. ഉന്നത നീതി പീഠം പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണെന്നാണ് സുഗതകുമാരിയുടെ പ്രതികരണം.
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിനെ ശക്തമായി എതിര്‍ക്കുന്നു എന്നാണ് സുഗതകുമാരി പറയുന്നത്. ചില മര്യാദകള്‍ പാലിയ്ക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നാണ് കവയിത്രിയുടെ വാദം.
എന്നാല്‍ ഇത സമം വ്യത്യസ്തമായ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലം അത്രയൊന്നും പിറകിലല്ല. അത് അന്നത്തെ മര്യാദയായിരുന്നുവെന്നും ഇപ്പോഴും പാലിയ്ക്കപ്പെടേണ്ടതാണെന്നും സുഗതകുമാരി പറയുമോ എന്നാണ് ചോദ്യം.

സുഗതകുമാരിയ്ക്ക് എതിര്‍പ്പ്
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചുകൂടെ എന്ന സുപ്രീം കോടതി പരാമര്‍ശത്തോട് കടുത്ത വിയോജിപ്പാണ് കവയിത്രി സുഗതകുമാരി പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

മര്യാദകള്‍ പാലിയ്ക്കണം
മര്യാദകള്‍ പാലിയ്ക്കാന്‍ എല്ലാവരും തയ്യാറാകണം എന്നാണ് കവയിത്രിയുടെ പക്ഷം. പരമോന്നത നീതിപീഠം പറഞ്ഞാലും തെറ്റ്, തെറ്റ് തന്നെയാണെന്നും സുഗതകുമാരി പറയുന്നു.

പ്രാര്‍ത്ഥിയ്ക്കുന്നവര്‍ക്ക്
അയ്യപ്പനെ പ്രാര്‍ത്ഥിയ്ക്കുന്നവര്‍ക്ക് പുറത്ത് ഇഷ്ടം പോലെ ക്ഷേത്രങ്ങളുണ്ടെന്നാണ് സുഗതകുമാരിയുടെ ന്യായം.

മനുഷ്യാവകാശ പ്രശ്‌നം അല്ല
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാത്തത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നമല്ലെന്നും സുഗതകുമാരി പറയുന്നു.

ജി സുധാകരന്‍ കോടതിയ്‌ക്കൊപ്പം
സുപ്രീം കോടതിയുടെ പരാമര്‍ശം ആവേശവും പ്രതീക്ഷയും പകരുന്നതാണെന്നാണ് മുന്‍ ദേവസ്വം മന്ത്രിയും സിപിഎം നേതാവും ആയ ജി സുധാകരന്‍ പ്രതികരിച്ചത്.

ആചാരത്തില്‍ പിടിച്ച് സര്‍ക്കാര്‍
ഈ കേസില്‍ കക്ഷിയാകാന്‍ താത്പര്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ആഭ്യന്തര മന്ത്രിയ്ക്കും ദേവസ്വം മന്ത്രിയ്ക്കും ഈ വിഷയത്തില്‍ കോടതിയുടെ പരാമര്‍ശത്തോട് അല്‍പം പോലും താത്പര്യമില്ല.

വിശ്വാസികളുടെ വികാരം
വിശ്വാസികളുടെ വികാരം ആചാരങ്ങളേയും കണക്കിലെടുത്ത് മാത്രമേ കോടതിയില്‍ സത്യവാങ്മൂലം നല്‍കൂ എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞിരിയ്ക്കുന്നത്.












Click it and Unblock the Notifications