• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പിസി ജോർജിന്റെ ആപ്പീസ് പൂട്ടിച്ച് മറുപടി..പിസി ജോർജ് കവലച്ചട്ടമ്പി !! നാവ് പലർക്കുമായി വിൽക്കുന്നു!

  • By Anamika

കൊച്ചി: ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ പലതവണയായി അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. നടി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ല എന്നതടക്കം തികച്ചും അപമാനകരമായ രീതിയിലായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സിനിമാ താരവും ആയ ഭാഗ്യലക്ഷ്മി രൂക്ഷമായ ഭാഷയില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജും പിസി ജോര്‍ജിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നു.

മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം എന്താണ്...?? ദിലീപ് പൊലീസിനോട് പറഞ്ഞത്....??

നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

പിസിയുടെ പരിഹാസം

പിസിയുടെ പരിഹാസം

പിസി ജോർജിന്റെ വാക്കുകൾ എടുത്ത് പറഞ്ഞാണ് സുജ സൂസൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. "നിർഭയയെക്കാൾ ക്രൂരമായ പീഡനമായിരുന്നെന്നാണ് കോടതിയിൽ പോയി ഈ പോലീസ് പറഞ്ഞത്.... പിറ്റേന്റെ പിറ്റേ ദിവസം എങ്ങനാ ഈ കൊച്ച് സിനിമാ അഭിനയിക്കാൻ പോയേ? ഇത്ര ക്രൂരമായ പീഡനമേറ്റ കൊച്ചെങ്ങനാ സിനിമയിലഭിനയിക്കാൻ പോയേ? ഏതാശുപത്രീലാ പോയേ? അയെന്നാ പീഡനമാ?" ഇതായിരുന്നു പിസി പറഞ്ഞത്.

പിസി ജോർജ് നാവ് വില്ക്കുന്നു

പിസി ജോർജ് നാവ് വില്ക്കുന്നു

പത്രസമ്മേളനം വിളിച്ച് ഇങ്ങനെ പറഞ്ഞത് രാഷ്ട്രീയത്തിലെ ഒരു കവലച്ചട്ടമ്പിയാണ് എന്ന് സുജ സൂസൻ ജോർജ് പരിഹസിക്കുന്നു. കവലച്ചട്ടമ്പിമാരുടെ നാവുകൾ വാടകയ്ക്ക് കിട്ടും. പിസി ജോർജ് നാവ് വില്ക്കുന്നു. ഈ നാവും പലപ്പോഴും പലർക്കുമായി വാടകയ്ക്ക് കൊടുത്തിട്ടുണ്ടുണ്ടെന്ന് സുജ വിമർശിക്കുന്നു.

അപമാനമായ രാഷ്ട്രീയക്കാരിലൊരാൾ

അപമാനമായ രാഷ്ട്രീയക്കാരിലൊരാൾ

സ്ത്രീ പീഡനം, പട്ടിക ജാതി അവഹേളനം ഇവയൊക്കെ ചെയ്യുന്നവർക്കാണ് ഈ നാവ് സാധാരണയായി വാടകയ്ക്ക് കിട്ടുക. . മലയാളി ബൂർഷ്വാ ആധുനികതയെ ഏറ്റവും ആവേശത്തോടെ പുല്കിയത് മധ്യകേരളമാണ്. ആധുനിക സാമൂഹ്യ ബോധത്തിന്റെ നാട്. അതിന് അപമാനമായ രാഷ്ട്രീയക്കാരിലൊരാളാണിയാൾ എന്നും സുജ സൂസൻ ജോർജ് വിമർശിക്കുന്നു.

ഏത് ലോകത്താണിയാൾ ജീവിക്കുന്നത്

ഏത് ലോകത്താണിയാൾ ജീവിക്കുന്നത്

ശരീരം കീറിപ്പറിഞ്ഞ് കുടൽമാല പുറത്തുവന്നാലേ സ്ത്രീ പീഡനമാകൂ എന്നാണ് നിയമനിർമാണ സഭയിലെ ഈ ബഹുമാന്യ അംഗം കരുതുന്നത്. ഏത് ലോകത്താണിയാൾ ജീവിക്കുന്നത് എന്ന് സുജ ചോദിക്കുന്നു. പെൺകുട്ടി പിറ്റേന്ന് ജോലിക്ക് പോകുന്നത് വലിയ അപരാധം. പീഡിപ്പിക്കപ്പെട്ടാൽ പിന്നെ എന്നെന്നേക്കുമായി ഇരുൾമുറിയിൽ മിണ്ടാതിരിക്കണം എന്നാണ് പൊതുബോധമെന്നും വിമർശനമുണ്ട്.

ഈ അപമാനങ്ങൾ സഹിക്കാനാവില്ല

ഈ അപമാനങ്ങൾ സഹിക്കാനാവില്ല

പക്ഷേ, കാലം മാറി എന്നതു നിങ്ങളറിയണം എന്ന് സുജ ഓർമ്മപ്പെടുത്തുന്നു. ഇനി ഈ അപമാനങ്ങൾ സഹിക്കാനാവില്ല. അവയെ പുതിയ പെൺകുട്ടികൾ ചോദ്യം ചെയ്യും. ഡെറ്റോള്‍ ഒഴിച്ചു തേച്ചു കഴുകി ജോലിക്കു പോകും.നീതിക്കായി പോരാടും .സംഘടിക്കും. വാടകനാവുകൾ എത്ര അലച്ചാലും സ്ത്രികളുടെ ശബ്ദം ഉയരുക തന്നെ ചെയ്യുമെന്നും സുജ സൂസൻ ജോർജ് വ്യക്തമാക്കുന്നു.

പിസി ജോർജുമാർ മാറി നില്ക്കൂ

പിസി ജോർജുമാർ മാറി നില്ക്കൂ

അപമാനം പേടിച്ച് ഈ പെൺകുട്ടി ഒന്നും പുറത്തു പറയില്ല എന്നു കരുതിയ ഒരു വീരൻ ഇന്ന് അഴികൾക്കു പിന്നിലാണെന്നത് മറക്കരുത്.ഇനിയും പെണ്ണ് പറയുക തന്നെ ചെയ്യും. ശബ്ദം ഉയരുക തന്നെ ചെയ്യും. പിസി ജോർജുമാർ മാറി നില്ക്കൂ എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

പീഡനം തമാശയാണോ

പീഡനം തമാശയാണോ

എംഎൽഎയ്ക്കെതിരെ ഭാഗ്യലക്ഷ്മി നേരത്തെ രംഗത്ത് വന്നിരുന്നു. പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ എന്നാണ് പിസിയോട് ഭാഗ്യലക്ഷ്മി ചോദിച്ചത്. അതോ അവർ ഒരു നടി ആയതുകൊണ്ടാണോ എന്നും ചോദ്യമുണ്ട്. പിസി ജോർജിന്റെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ അവരെ വീട്ടിൽ പൂട്ടിയിടുമോ എന്നും അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും പറയുമോ എന്നും ഫേസ്ബുക്ക് പോസ്ററിൽ ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുന്നു.

ക്രൂരമായ പ്രസ്താവന

ക്രൂരമായ പ്രസ്താവന

താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നതും അതിന് കൈയ്യടിക്കുന്നവരേയും മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പരിഹസിക്കുന്നു. പക്ഷേ ഇരയായ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത് ഇത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി എന്ന് ഭാഗ്യലക്ഷ്മി ഓർമ്മപ്പെടുത്തുകയുണ്ടായി.

ജനം കയ്യടിക്കില്ല

ജനം കയ്യടിക്കില്ല

പിസി ജോർജിന്റെ ഇത്തരം വാക്കുകൾക്ക് ജനം കൈയ്യടിക്കുമെന്ന് കരുതരുത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആരെ സംരക്ഷിക്കാനാണ് പിസി ജോർജിന്റെ ഈ നാടകം? പൾസർ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.അപ്പൊൾ പിസി ജോർജ് വാദിക്കുന്നത് പൾസർ സുനിക്ക് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു.

പിസി ജോർജിന് പരിഹാസം

പിസി ജോർജിന് പരിഹാസം

നല്ല ജനപ്രതിനിധിയെന്ന് പരിഹാസരൂപേണ പിസി ജോർജിനെ പരാമർശിക്കുന്ന ഭാഗ്യലക്ഷ്മി, അവനവന് വേദനിക്കണം, എന്നാലേ വേദനയെന്തെന്നറിയൂ എന്നും ചൂണ്ടിക്കാണിക്കുന്നു. തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്നും വിമർശനം ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

സുജ സൂസൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Suja Susan George's facebook post against PC george.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more