കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ്യത പത്താംക്ലാസ് മാത്രം; ആഫ്രിക്കന്‍ താളത്തില്‍ ഹിറ്റായി തിരുവനന്തപുരത്തുകാരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കറുത്തവർഗ്ഗക്കാരുടെ ചടുലതാളം മലയാളിക്ക് പ്രിയപ്പെട്ടതാക്കാൻ ആഫ്രിക്കൻ മ്യൂസിക്കൽ ബാൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു തിരുവനന്തപുരത്തുകാരൻ. 'റിഥം ഓഫ് ആഫ്രിക്ക' എന്ന ബാന്‍ഡിലൂടെ വര്‍ക്കല സ്വദേശി സുജീഷാണ് ആഫ്രിക്കയുടെ ഗോത്ര താളം മലയാളികളിലേക്ക് കൂടുതൽ സുപരിചിതമാക്കുന്നത്. സുജീഷിൻ്റെ യോഗ്യത പത്താം ക്ലാസ് മാത്രമാണെങ്കിലും ഗോത്രതാളത്തിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിൽ ഈ മ്യൂസിക്കൽ ബാൻഡുകാരൻ അക്ഷരാർത്ഥത്തിൽ 'അടിപൊളി'യാണെന്ന് പറയ്യാതെ വയ്യ.

ഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

1

ജമൈക്കക്കാരന്‍ ബോബ് മാര്‍ലിയുടെയും മൈക്കിള്‍ ജാക്സന്റെയുമൊക്കെ താളവും സംഗീതവും ആവോളം ഇഷ്ടപ്പെടുന്നവരാണ് കേരളീയർ. കറുത്ത വര്‍ഗക്കാരുടെ ചടുലതാളം മലയാളിക്ക് അത്രമേല്‍ പ്രിയപെട്ടതാണ്. എന്നാൽ, ഇവിടെ ഒരു തലസ്ഥാനവാസിയായ സുജീഷ് എന്ന ചെറുപ്പക്കാരൻ ആഫ്രിക്കന്‍ താളവുമായി ഒരു ബാന്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. 'റിഥം ഓഫ് ആഫ്രിക്ക' എന്ന ബാന്‍ഡിലൂടെ വര്‍ക്കല സ്വദേശി സുജീഷാണ് ആഫ്രിക്കയുടെ ഗോത്ര താളം മലയാളികളിലേക്ക് എത്തിക്കുന്നത്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

വെറും പത്താം ക്ലാസ് യോഗ്യത മാത്രമുള്ള സുജീഷ് ജീവിതത്തിൽ പതിനെട്ടടവും പയറ്റി പിടിച്ചു നിൽക്കാൻ തന്നാൽ കഴിയുന്ന വിധമുള്ള എല്ലാ മാർഗവും സ്വീകരിച്ചു. ഇതിനിടയിൽ പെയിൻ്റിങ് പണിക്കു മുതൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്ഷോപ്പ് ജോലി വരെ സുജീഷ് ചെയ്തു. എങ്കിലും, ഒരിടത്തും ഈ വർക്കലകാരന് സ്ഥിരമായ നിലനിൽപ്പുണ്ടായില്ല. ഇതിനുശേഷം ജീവിതത്തിൽ ഓട്ടോ ഡ്രൈവറായി അടുത്ത രംഗപ്രവേശം. അങ്ങനെ ഓട്ടോഡ്രൈവറായ ശേഷം ജീവിതം ഒരു വഴിത്തിരിവിലേക്ക് മാറുകയും പിന്നീട് ഇദ്ദേഹം, ജനങ്ങൾക്കിടയിൽ പ്രിയപ്പെട്ടവനാകുകയുമായിരുന്നു

വിഎം സുധീരൻ്റെ രാജി; വിവിധ രീതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾവിഎം സുധീരൻ്റെ രാജി; വിവിധ രീതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

3

ഒരു സുപ്രഭാതത്തിൽ വര്‍ക്കലയിലെ ഹെലിപാഡിന് സമീപം സുജീഷ് ഓട്ടോയുമായെത്തിയപ്പോള്‍ വിദേശികളെ ഡ്രമ്മടിക്കാന്‍ പരിശീലിപ്പിക്കുന്ന 'കെന്‍ ഡോംബിയ' എന്ന വിദേശിയെ പരിചയപ്പെട്ടു. ഡ്രമ്മടിക്കാന്‍ പഠിപ്പിക്കുമോ എന്ന ചോദ്യത്തിന് കെന്‍ ഡോംബിയ സമ്മതിച്ചതോടെയാണ് സുജീഷിന്റെ ജീവിതം തന്നെ മാറിമറിയുന്നത്. ഡ്രം പരിശീലനത്തിന് ഒരു മണിക്കൂർ നേരത്തേക്ക് 350 രൂപയാണ് കെൻ ഡോംബിയ ഈടാക്കിയത്. കുഞ്ഞുനാൾ മുതൽക്കേ അച്ഛനൊപ്പം ചെണ്ടമേളം പഠിച്ചിരുന്ന സുജീഷ് താളത്തിൽ കൊട്ടിക്കയറി. സുജീഷിൻ്റെ പ്രകടനം കെന്നിന് ഇഷ്ടപ്പെട്ടതോടെ ആഫ്രിക്കൻ കലാകാരൻ്റെ വേഷവും നൽകി മുഴുവൻ പരിപാടിക്കും കൂടെകൂട്ടി.

തൃണമൂൽ,ആം ആദ്മി നീക്കത്തിൽ ആശങ്ക; ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്.. നിർദ്ദേശവുമായി രാഹുൽ ഗാന്ധിതൃണമൂൽ,ആം ആദ്മി നീക്കത്തിൽ ആശങ്ക; ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്.. നിർദ്ദേശവുമായി രാഹുൽ ഗാന്ധി

4

കെന്നില്‍ നിന്ന് താളത്തിൻ്റെ നിരവധി കാര്യങ്ങൾ പഠിച്ചെടുക്കുന്നതോടൊപ്പം ഓൺലൈൻ മാർഗവും ഇതിനായി സ്വീകരിക്കാൻ തുടങ്ങി. അങ്ങനെ യുട്യൂബില്‍ നിന്ന് നിരവധി വീഡിയോകൾ കണ്ടും നിരന്തരം പരിശീലിച്ചുമാണ് കൃത്യതയാർന്ന താളങ്ങളിലൂടെ ഇത് പഠിച്ചെടുക്കുന്നത്. ഇന്ത്യന്‍ ഡ്രമ്മുകളിലായിരുന്നു സുജീഷിൻ്റെ പരിശീലനം മുന്നോട്ടു പോയത്. പിന്നീട്, സുഹൃത്തുക്കളെ ഉൾപ്പെടുത്തി എന്തുകൊണ്ട് ഇതിനെ ഒരു ബാൻഡായി രൂപവൽക്കരിച്ചുകൂടാ എന്നുള്ള കാര്യം സുജീഷിനെ മനസ്സിലേക്ക് ഓടിയെത്തി. അങ്ങനെയാണ് നാലു വർഷങ്ങൾക്ക് ശേഷം 'റിഥം ഓഫ് ആഫ്രിക്ക' എന്ന ബാന്‍ഡിലൂടെ ആഫ്രിക്കയുടെ ഗോത്രതാളം മലയാളികളിലേക്ക് കൂടുതൽ സുപരിചിതമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്.

കരിക്കകത്തെ 'സരോവരം' ആഘോഷലഹരിയിൽ; അശ്വതിക്ക് സിവിൽ സർവീസിൽ 481-ാമത് റാങ്ക്കരിക്കകത്തെ 'സരോവരം' ആഘോഷലഹരിയിൽ; അശ്വതിക്ക് സിവിൽ സർവീസിൽ 481-ാമത് റാങ്ക്

5

25 നും 35 നു മിടയിൽ പ്രായമുള്ള സുഹൃത്തുക്കളാണ് സുജീഷിനൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നത്. ഏകദേശം 21 ഓളം കലാകാരന്മാരാണ് ട്രൂപ്പിലുള്ളത്. കെന്നിന്റെ കൂടെ നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ സുജീഷിനെ ആഫ്രിക്കനെന്നാണ് വിളിച്ചിരുന്നത്. ഗോത്രതാളവുമായി കേരളത്തിൽ പരിപാടികളിലുടനീളം സജീവമായിരുന്ന ഇദ്ദേഹം ഇതിനിടെ, വെസ്റ്റേണ്‍ ഡ്രമ്മില്‍ ഭ്രാന്ത് മൂത്ത് സുഹൃത്തിന്റെ സഹായത്തോടെ സ്പെയിനിലും പോയി. അവിടെയും തകർത്താടി പരിപാടികൾ അവതരിപ്പിച്ചു.

6

കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളായ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇടങ്ങളിലും സുജീഷ് തൻ്റെ മ്യൂസിക്കൽ ബാൻഡുമായി നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചു. സാധാരണഗതിയിൽ മൂന്നുമണിക്കൂർ ദൈർഘ്യത്തിലാണ് സുധീഷ് പരിപാടി അവതരിപ്പിക്കുന്നത്. എന്നാൽ, പൊതുവേദികളിലും ഉത്സവപറമ്പുകളിലുമൊക്കെ അഞ്ച് മണിക്കൂർ വരെയായി നീണ്ടു പോകാറുണ്ട്.

ടി സിദ്ദിഖിനെ കണ്ടാല്‍ അറിയാത്ത സേവാദള്‍ ഭടൻമാർ... സെമി കേഡര്‍ ആകാന്‍ പോകുന്ന പാര്‍ട്ടിയുടെ കാലാള്‍പട!ടി സിദ്ദിഖിനെ കണ്ടാല്‍ അറിയാത്ത സേവാദള്‍ ഭടൻമാർ... സെമി കേഡര്‍ ആകാന്‍ പോകുന്ന പാര്‍ട്ടിയുടെ കാലാള്‍പട!

7

"പരിപാടി കാണാൻ എത്തുന്ന പ്രേക്ഷകർ താളത്തിനൊപ്പം ചുവടുവയ്ക്കുമ്പോൾ പിന്നെ ഞങ്ങൾക്ക് മാറിനിൽക്കാനാകില്ലല്ലോ" എന്ന് സുജീഷ് പറയുന്നു. കൊവിഡ് രോഗവ്യാപനത്തിന് ശേഷം ആഫ്രിക്കയിൽ പോയി നിരവധി പരിപാടികൾ അവതരിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആഗ്രഹം. ഗോത്രതാളം കേരളത്തിലെന്ന പോലെ മറ്റു രാജ്യങ്ങളിലും സുപരിചിതമാക്കാൻ കൂടുതൽ സ്ഥലങ്ങളിൽ പ്രോഗ്രാമുകൾ ചെയ്യണമെന്ന പ്ലാനും സുജീഷിൻ്റെ മനസ്സിലുണ്ട്.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

English summary
A native of Thiruvananthapuram has started an African musical band to make the vibrancy of black people popular among Malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X