ഒന്ന് കുഴിയിൽ വീണു; എക്കോസ്പോർട്ടിന്റെ ടയർ മാറ്റേണ്ടവന്നു, വാറന്റിയില്ലെന്ന്.... അവസാനം സംഭവിച്ചത്!

  • By: Desk
Subscribe to Oneindia Malayalam

5000 കിലോ മീറ്റർ പോലും ആകാതെ എക്കോസ്പോർട്ടിന്റെ ടയർ മാറ്റേണ്ടി വന്ന സുജിത് ഭക്തന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വണ്ടിയുടെ കൂടെ അപ്പോളോയുടെ ടയറാണ് നൽകിയിരുന്നതെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. ചേരാനല്ലൂരിലുള്ള ഫോർഡ് ഷോറൂമിലാണ് അദ്ദേഹം വണ്ടി ആദ്യം കൊണ്ടു പോയത്. പിന്നീട് അവിടെ നിന്നും അപ്പോളോ ഷോറൂമിലെക്ക് പോയി. എന്നാൽ ടയറിന് വാറണ്ടിയില്ലെന്നാണ് സുജിത് ഭക്തന് അവിടെ നിന്ന് ലഭിച്ച മറുപടി. അതായത് വണ്ടിയുടെ കൂടെ വരുന്ന ടയറിന് വാറണ്ടിയില്ല. രണ്ടാമത് ഷോറൂമിൽ നിന്ന് വാങ്ങുന്ന ടയറിന് മാത്രമേ വാറണ്ടിയുള്ളൂ.

ഇത് എന്ത് നിയമമാണെന്നാണ് സുജിത് ഭക്തൻ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്. തർക്കത്തിന് ശേഷം 1700 രൂപ നൽകി ടയർ മാറി. അപ്പോഴാണ് മനസിലായത് ടയർ ഡാമേജ് കാരണം അലോയ് വീലിനും ഡാമേജ് ഉണ്ടെന്ന്. കഴിഞ്ഞ 2 ആഴ്ചയായി ഫോർഡ് കമ്പനിയുമായി നടത്തിയ ഇമെയിൽ പോരാട്ടത്തിന് അവസാനം ടയർ മാറിയതിന്റെ പൈസ തരാമെന്നും എന്റെ ഇൻഷുറൻസ് ക്ലെയിം ചെയ്ത് വേണമെങ്കിൽ അലോയ് വീൽ മാറ്റി തരാമെന്നും അവരുടെ വാഗ്ദാനമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. തൽകാലം ഇൻഷുറൻസ് ക്ലെയിം ചെയ്യാതെ. കൺസ്യൂമർ കോടതിയിൽ പോകാനാണ് സുജിത് ഭക്തന്റെ തീരുമാനം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

Facebook post

നിവർത്തി ഉണ്ടെങ്കിൽ ലോ പ്രൊഫൈൽ ടയറുള്ള വണ്ടി എടുക്കരുത് എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. എക്കോസ്പോർട്ടിന്റെ ഏറ്റവും മുന്തിയ മോഡൽ ആയ പ്ലാറ്റിനത്തിനാണ് ലോ പ്രൊഫൈൽ ടയർ ഉള്ളത്. വണ്ടി നൽകുമ്പോൾ റിവേഴ്‌സ് ക്യാമറ ഉണ്ടായിരുന്നില്ല. ഉടനെ തന്നെ തരും എന്നാണ് പറഞ്ഞത്. 2 മാസമായിട്ടും അത് കിട്ടിയിട്ടില്ല. എക്കോസ്പോർട്ട് നല്ല വണ്ടിയാണ്. പക്ഷെ ഇതുപോലെയുള്ള കാര്യങ്ങൾ പൂർണ്ണ തൃപ്തി നൽകുന്നില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

English summary
Sujit Bakthan's facebook post againt appolo company
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്