കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകുമാരന്‍ നായര്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: നായര്‍- ഈഴവ ഐക്യം തകര്‍ത്തത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുമ്പും ആരോപിച്ചിട്ടുണ്ട്. ദേവസ്വം ബില്ലില്‍ സ്വന്തം കാര്യം കണ്ടു കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചതെന്നും നേരത്തെ സുകുമാരന്‍ നായര്‍ക്കെതിരെ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇപ്പോള്‍ വെള്ളാപ്പള്ളി പറയുന്നത് സുകുമാരന്‍ നായര്‍ വെറും മന്ദബുദ്ധിയാണെന്നാണ്.

സുകുമാരന്‍ നായരും കെ പി സി അദ്ധക്ഷന്‍ വി എം സുധീരനും തമ്മില്‍ ഇപ്പോഴുള്ള വാക്ക്‌പോരിന്റെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധിയാണെന്ന് വെള്ളാപ്പള്ളി ആക്ഷേപിച്ചു.

vellappally-natesan-sukumaran-nair

വി എം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. മാന്യന്മാരെ ചവിട്ടിത്തഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണത്രെ. കനക സിംഹാസനത്തിലിപ്പോള്‍ ഇരിക്കുന്നത് ശുംഭനോ ശൂനകനോ എന്ന് അദ്ദേഹം ചോദിച്ചു. സുകുമാരന്‍ നായര്‍ക്ക് വിവരം വിഴിയെ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപിച്ചു.

മന്നം സമാധിയില്‍ വി എം സുധീരന്‍ അതിക്രമിച്ചു കയറിയെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. കേരള സമൂഹത്തിന് ഏറെ സംഭാവ നല്‍കിയ ആളായതുകൊണ്ടാണ് മന്നം സമാധിദിനത്തില്‍ അവിടെ പോയതെന്നാണ് സുധീരന്റെ വിശദീകരണം

English summary
Sukumaran Nair is a foolish man says Vellappally Nadesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X