കൊടുംചൂടില്‍ വെന്ത് കേരളം; പാലക്കാട് രേഖപ്പെടുത്തിയത് 40 ഡിഗ്രി സെല്‍ഷ്യസ്
കേരളം ചുട്ടുപൊള്ളുകയാണ്. ദിവസം കഴിയുന്തോറും ചൂട് കൂടിവരികയാണ്. പാലക്കാട് ചൂട് വർദ്ധിക്കുന്ന അവസ്ഥ തന്നെയാണ് . ഇപ്പോൽ 40 ഡിഗ്രി സെൽഷ്യസാണ് താപനില. അതേസമയം തൃശൂരും കോഴിക്കോട്ടും കണ്ണൂരും താപനില ഉയർന്നുതന്നെയാണ്യ ഇവിടങ്ങളിൽ 38 നും 39നും ഇടയിലാണ് ചൂട്. കോട്ടയത്തും ആലപ്പുഴയിലും 37 ആണ് നിലവിലെ താപനില. ചൂട് ഉയർന്നിനിൽക്കാൻ തന്നെയാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. രണ്ട് മൂന്ന് ദിവസം ഉയർന്ന നിലയിൽ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന റിപ്പോർട്ട്.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ചൂട് കൂടും. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ ചൂട് ഈ ജില്ലകളിൽ ഉണ്ടാവും. സാധാരണ അനുഭവപ്പെടുന്ന ചൂടിനെക്കാൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെല്ഡഷ്യസ് വരെ കാപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിപ്പിച്ച ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

ഡ്രസ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, അയഞ്ഞതും ഇളം നിറമുള്ളതുമായ വസ്ത്രം ധരിക്കാം. അതുപോലെ ഈ സമയത്ത് കാട്ടുതീയ്ക്കുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ ഇക്കാര്യം സൂക്ഷിക്കണം. വനംവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. അങ്കണവാടി കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം.
വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മണി മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
പ്രായമായ വ്യക്തികൾ, ഗർഭിണികളായ വ്യക്തികൾ , കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ അനുഭവിക്കുന്നവർ 11 മണി തൊട്ട് 3 മണി വരെയുള്ള വെയിൽ കൊള്ളരുത്. ഇത്തരം ആളുകൾക്ക് വേഗത്തിൽ സൂര്യഘാതം ഏൽക്കാൻ സാധ്യത അധികമാണ്. അതുകാെണ്ട് ഈ സമത്ത് വെയിൽ കൊള്ളരുത്. ബൈക്കുകളിൽ ഭക്ഷണ വിതരണത്തിന് പോകുന്ന വ്യക്തികൾ ഈ സമയത്തെ വെയിൽ കൊള്ളുമ്പോൾ മുൻകരുതൽ എടുക്കണം. സ്ഥാപനങ്ങൾ ഇവരുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.












Click it and Unblock the Notifications