ഇടിമിന്നലും കാറ്റുമായി ആര്‍ഭാടങ്ങളോട വേനല്‍മഴ: നാശനഷ്ടം പതിവായി
കോഴിക്കോട്: ജില്ലയുടെ മലയോര-ഗ്രാമീണ മേഖലകളില്‍ വേനല്‍മഴയും ചുഴലിക്കാറ്റും ശക്തം. കുണ്ടുതോട്, പശുക്കടവ്, കുറ്റ്യാടി, കൂരാച്ചുണ്ട്, തിരുവമ്പാടി ഭാഗങ്ങളില്‍ ഏതാണ്ടെല്ലാ ദിവസങ്ങളിലും കനത്ത മഴ പെയ്യുന്നു. ശക്തമായ ചുഴലിക്കാറ്റു കാരണം കൃഷിനാശവും പതിവായിട്ടുണ്ട്. നല്ല ഇടിമിന്നലിന്റെ ആര്‍ഭാടങ്ങളോടെത്തന്നെയാണ് വേനല്‍മഴ. കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകുന്നത് വീടുകള്‍ക്കും ഭീഷണിയായി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയില്‍ കൊയിലാണ്ടി താലൂക്കിലെ പൊയ്യില്‍കാവ്, ചെങ്ങോട്ട്കാവ് ഭാഗങ്ങളിലും കനത്ത നാശമാണ് ഉണ്ടായത്. ഏകദേശം കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇവിടെ അപകടത്തില്‍ പരുക്കേറ്റവരേയും നാശനഷ്ടം സംഭവിച്ച വീടുകളും പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, വടകര ആര്‍.ഡി.ഒ വി.പി അബ്ദുള്‍ റഹ്മാന്‍, തഹസില്‍ദാര്‍ പി. പ്രേമന്‍, സീനിയര്‍ സൂപ്രണ്ട് രാജീവന്‍ എന്‍.കെ, പഞ്ചായത്തംഗം കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് തോമസ് എം.ജെ എന്നിവരുടെ നേതൃത്വത്തില്‍ 8 ടീമുകളായി പ്രത്യേക സ്‌ക്വാഡ് രൂപികരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കനത്ത കാറ്റില്‍ മരം പൊട്ടിവീണ് പ്രദേശത്ത് 200 ലധികം വീടുകള്‍ക്കാണ് കേടുപാടുണ്ടായത്. പൊയ്യില്‍കാവ് ഭാഗത്ത് മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ബിജു തുരുത്തിയില്‍, ശിവദാസന്‍ എളമ്പേരി, ആയിഷ എിവരുടെ വീടുകളാണ് തകര്‍ന്നത്. കനത്തകാറ്റില്‍ പന വീണ് വീട് പൂര്‍ണമായും തകര്‍ന്ന തുരുത്തിയില്‍ ബിജുവിനും ഭാര്യയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുണ്ടായി. കൂടാതെ നിരവധി തെങ്ങുകളും വാഴകളും ഫലവൃക്ഷങ്ങളും പ്രദേശത്ത് കാറ്റില്‍ കടപുഴകി.












Click it and Unblock the Notifications