• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ മണ്ടന്‍ തീരുമാനം; പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡോ എസ്എസ് ലാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്തെ രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. രണ്ടാഴ്ചയ്ക്കുള്ള കൊവിഡ് വ്യാപനം പിടിച്ചുകെട്ടണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രികാല കര്‍ഫ്യുവും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ രാത്രികാല കര്‍ഫ്യു ഗുമം ചെയ്യുമെന്ന വിലയിരുത്തലിലാണ് നടപ്പാക്കിയത്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു. ഇത് തുടരുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

എന്നാല്‍ രാത്രികാല കര്‍ഫ്യുവും ഞായറാഴ്ച ലോക്ക് ഡൗനും നടപ്പാക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൊവിഡ് നിയന്ത്രിക്കാന്‍ രാത്രികാല കര്‍ഫ്യു സഹായിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ രാത്രി കാല കര്‍ഫ്യുവും ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്കഡൗണ്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുജനാരോഗ്യ വിദഗ്ദനും പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോ എസ്എസ് ലാല്‍.

ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഞായറാഴ്ച ദിവസത്തെ ലോക് ഡൗണ്‍ ഒരു മണ്ടന്‍ തീരുമാനമാണെന്നും വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച ലോക് ഡൗണ്‍ പിന്‍വലിച്ച് മാപ്പും പറയണമെന്നും രാത്രി കര്‍ഫ്യൂ കരിനിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

ഞായറാഴ്ച ലോക് ഡൗണ്‍ വിഡ്ഢിത്തം, ഞായറാഴ്ച ദിവസത്തെ ലോക് ഡൗണ്‍ ഒരു മണ്ടന്‍ തീരുമാനമാണ്. ശനിയാഴ്ച തിരക്ക് കൂട്ടാന്‍ മാത്രമാണ് അത് സഹായിക്കുന്നത്. ഈ ശനിയാഴ്ച രാത്രി നാഷണല്‍ ഹൈവേ പോലും വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഒച്ചിന്റെ വേഗതയിലാണ് ട്രാഫിക്. ബസുകള്‍ക്കുള്ളിലും വലിയ തിരക്ക്. ഞായറാഴ്ചയ്ക്ക് മുമ്പ് എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്താന്‍ നെട്ടോട്ടമോടുന്ന മനുഷ്യര്‍ക്ക് എന്ത് സാമൂഹ്യ അകലം?

ഞായറാഴ്ച ഒരു കാരണവശാലും വാഹനവുമായി പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് സാമാന്യ ജനം മനസിലാക്കിയിരിക്കുന്നത്. കൃത്യമായി ആര്‍ക്കും അറിയില്ല എങ്കിലും. ഞായറാഴ്ച്ച ലോക് ഡൗണ്‍ പിന്‍വലിച്ച് മാപ്പും പറയണം. രാത്രി കര്‍ഫ്യൂവും കരിനിയമമാണ്. കേരളത്തില്‍ രാത്രി കര്‍ഫ്യൂ ഉപദേശിച്ച മഹാന്മാരുടെ തലയ്ക്കുള്ളിലാണ് ഇരുട്ട്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എസ്എസ് ലാലിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഈ തീരുമാനങ്ങള്‍ ഒക്കെ ഉപദേശിക്കുന്ന വിദഗ്ധ സമിതി ആരെന്ന കാര്യം പോലും ജനത്തിനറിയില്ല.. അന്തമില്ലാത്ത ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ എല്ലാം മണ്ടന്‍ തീരുമാനങ്ങളാണ്. മിറ്റിഗേഷന്‍ മെതേഡ് നെക്കുറിച്ച് 2020 ല്‍ പറഞ്ഞ രമേശ് ചെന്നിത്തലയെ ട്രോളിയ ആവേശക്കാരായ ജനം ഇതൊക്കെ അനുഭവിക്കണമെന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

നേരത്തെ സര്‍ക്കാരിന്റെ തീരുമാനത്തിനെ വിമര്‍ശിച്ച് ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇനി എല്ലാ മലയാളികള്‍ക്കും സമാധാനിക്കാം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റ് ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തി കോവിഡിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

cmsvideo
  കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ
  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  Sunday's lockdown fool's decision; Dr. SS Lal wants to withdraw and apologize
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X