2011ല്‍ നടിയെ തട്ടിക്കൊണ്ടുപോവല്‍....സുനിയുടെ കൂട്ടാളി പിടിയില്‍!! പിന്നില്‍ നാലംഗ സംഘം...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള സുനില്‍ കുമാറിനെതിരേ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 2011ല്‍ മറ്റൊരു പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നിര്‍മാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനിക്കെതിരേ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സുനിലിന്റെ റിമാന്‍ഡ് കാലാവധി ഇന്നു അവസാനിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വീണ്ടും ഇയാളെ ഹാജരാക്കും. കോടതിയില്‍ സുനില്‍ രഹസ്യ മൊഴി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

2011ലെ സംഭവം

2011ലെ സംഭവം

2011ല്‍ മലയാളത്തിലെ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യ കൂടിയായ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തിലാണ് സുനിലിനെതിരേ പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരാള്‍ കസ്റ്റഡിയില്‍

ഒരാള്‍ കസ്റ്റഡിയില്‍

അന്നു സുനിലിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം സ്വദേശി എബിനെയാണ് കസ്റ്റഡിയിലെടുത്തത്.

 നാലംഗ സംഘം

നാലംഗ സംഘം

സുനിലുള്‍പ്പെടുന്ന നാലംഗ സംഘമാണ് 2011ലെ ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. നിര്‍മാതാവ് ജോണി സാഗരിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 ലക്ഷ്യമിട്ടത് മറ്റൊരു നടിയ

ലക്ഷ്യമിട്ടത് മറ്റൊരു നടിയ

2011ല്‍ മറ്റൊരു നടിയെയാണ് സുനിലും സംഘവും തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ടത്.യുവ സംവിധായകന്റെ ഭാര്യ കൂടിയായിരുന്നു ഈ നടി. 2011 നവംബറിലാണ് സംഭവം നടന്നത്.

താമസസൗകര്യം വാഗ്ദാനം ചെയ്തു

താമസസൗകര്യം വാഗ്ദാനം ചെയ്തു

സുനിലിന്റെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പ്രതിനിധിയന്ന പേരില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ നടീനടന്‍മാര്‍ക്ക് താമസസൗകര്യമൊരുക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. ജോണി സാഗരിക ഇതിനു സമ്മതം മൂളുകയും ചെയ്തു.

താമസസൗകര്യം വാഗ്ദാനം ചെയ്തു

താമസസൗകര്യം വാഗ്ദാനം ചെയ്തു

സുനിലിന്റെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പ്രതിനിധിയന്ന പേരില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ നടീനടന്‍മാര്‍ക്ക് താമസസൗകര്യമൊരുക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി.

നടിമാരെ ഹോട്ടലിലെത്തിക്കാമെന്ന്

നടിമാരെ ഹോട്ടലിലെത്തിക്കാമെന്ന്

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു നടിമാരെ ഹോട്ടലില്‍ എത്തിക്കാമെന്നും പ്രതിനിധിയായെത്തിയ ആള്‍ ജോണി സാഗരികയോട് പറഞ്ഞു. ഇതോടെ ജോണി സാഗരിക ഇതിനു സമ്മതം മൂളുകയും ചെയ്തു.

യുവനടി വന്നില്ല

യുവനടി വന്നില്ല

ഡ്രൈവറും മറ്റൊരാളും കൂടി വാഹനവുമായി സംഭവ ദിവസം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ യുവനടി അന്നു വന്നില്ല. പകരം നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയുമാണ് അന്നു വന്നത്.

നഗരം മുഴുവന്‍ കറക്കി

നഗരം മുഴുവന്‍ കറക്കി

നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്തുള്ള ആശുത്രിയില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി. സുനിലില്‍ നിന്നു വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ വട്ടംകറക്കല്‍. ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ആളുടെയും നീക്കത്തില്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറയുകയായിരുന്നു. ഭര്‍ത്താവ് ജോണി സാഗരികയെയും ഉത് വിളിച്ച് അറിയിച്ചു.

ജോണി സാഗരിക ഹോട്ടലിലെത്തി

ജോണി സാഗരിക ഹോട്ടലിലെത്തി

സംഭവത്തിനു പിന്നില്‍ തന്റെ ഡ്രൈവറായ സുനിലാണെന്ന് അന്നു ജോണി സാഗരികയ്ക്ക് അറിയില്ലായിരുന്നു. ഇയാള്‍ക്കൊപ്പം ജോണി സാഗരിക നടി താമസിക്കുന്ന ഹോട്ടലില്‍ എത്തിയെങ്കിലും അവര്‍ അവിടെ എത്തിയിരുന്നില്ല.

നടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

നടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കുറച്ചു സമയത്തിനകം നടിയുമായി വാഹനം ഈ ഹോട്ടലിന് അരികിലെത്തി. വാഹനം ഇവിടെ ഉപേക്ഷിച്ച ശേഷം ഇതിലുണ്ടായിരുന്ന രണ്ടു പേര്‍ മുങ്ങുകയായിരുന്നു.

സുനില്‍ തടിതപ്പി

സുനില്‍ തടിതപ്പി

തൊട്ടടുത്ത ദിവസം സെന്‍ട്രല്‍ പോലീസ് സ്റ്റഷനില്‍ പരാതി പറയാന്‍ സുനിലിനെയും കൂട്ടി ജോണി സാഗരിക പോയിരുന്നു. എന്നാല്‍ എസ്‌ഐയെ കണ്ടതോടെ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

English summary
New case registered against sunil kumar. one man in custody in this case.
Please Wait while comments are loading...