• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ കളി മാറുന്നു, സുധാകരന്‍ വരും? രാജ്‌മോഹന്‍ ഉണ്ണിത്താനും ഒപ്പം, കെപിസിസിയില്‍ ട്വിസ്റ്റ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് വീണ്ടും തടയിടുമെന്ന സൂചന. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. അശോക് ചവാന്‍ അധ്യക്ഷനായ കമ്മിറ്റിക്ക് മുന്നില്‍ വരുന്നവരെല്ലാം ഊര്‍ജസ്വലനായ സുധാകരന്‍ വരണമെന്ന ആവശ്യമാണ് ശക്തം. ഇവിടെയും എ, ഐ ഗ്രൂപ്പുകള്‍ക്ക് ആധിപത്യം കിട്ടില്ലെന്നാണ് സൂചന. യുവാക്കളുടെ വലിയ പിന്തുണയും കെ സുധാകരനുണ്ട്. അദ്ദേഹത്തെ വെട്ടാനുള്ള നീക്കങ്ങളും പാര്‍ട്ടിയില്‍ സജീവമാണ്.

പിണറായിയെ നേരിടാന്‍.....

പിണറായിയെ നേരിടാന്‍.....

പിണറായിയുടെ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തരിപ്പണമായെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ആ രീതിയില്‍ മറുപടി നല്‍കാന്‍ ഒരു നേതാവ് വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കെ സുധാകരന്‍ അല്ലാതെ വേറൊരു നേതാവും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഫയര്‍ ബ്രാന്‍ഡായി ഇല്ല. പിണറായിയെ പ്രതിരോധത്തിലാക്കാന്‍ സുധാകരന് കഴിയുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. വലിയ പിന്തുണ ഗ്രൂപ്പിന് അതീതമായി സുധാകരന് കോണ്‍ഗ്രസിലുണ്ട്.

ഉണ്ണിത്താനും കട്ട സപ്പോര്‍ട്ട്

ഉണ്ണിത്താനും കട്ട സപ്പോര്‍ട്ട്

സുധാകരനെ തഴയാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ പ്രമുഖ നേതാക്കളെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് കൂടുകയാണ്. കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലാണ്. മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും സുധാകരനെ പിന്തുണച്ചിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം സുധാകരന് അനുകൂലമെന്ന് ഉണ്ണിത്താന്‍ പറയുന്നു.

എന്തുകൊണ്ട് സുധാകരന്‍

എന്തുകൊണ്ട് സുധാകരന്‍

പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരവസരം നല്‍കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അശോക് ചവാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചില നേതാക്കള്‍ സുധാകരന് വേണ്ടി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്നും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. എംപിമാരും യുവ എംഎല്‍എമാരും സുധാകരന്‍ വരട്ടെ എന്ന നിലപാടിലാണ്. കോണ്‍ഗ്രസില്‍ കരുത്തുറ്റ നേതാവ് അധ്യക്ഷനാവുന്നത് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുമെന്ന വിലയിരുത്തല്‍ യുവ നേതാക്കള്‍ക്കുണ്ട്.

ഉമ്മന്‍ ചാണ്ടി വിചാരിച്ചിട്ടും...

ഉമ്മന്‍ ചാണ്ടി വിചാരിച്ചിട്ടും...

ഉമ്മന്‍ ചാണ്ടിക്ക് എ ഗ്രൂപ്പില്‍ നിന്നൊരാള്‍ കെപിസിസി അധ്യക്ഷനാവണമെന്നാണ്. എന്നാല്‍ കെസി ജോസഫിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് നല്‍കണമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഇതിനെ രാഹുല്‍ ഗാന്ധി തടയുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ അന്തിമം. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ തുടര്‍ന്നേക്കുമെന്ന സൂചനകളുണ്ട്. മേഖലാടിസ്ഥാനത്തില്‍ മൂന്ന് വൈസ് പ്രസിഡന്റുമാരും വന്നേക്കും.

ഗ്രൂപ്പുകളുടെ നീക്കം

ഗ്രൂപ്പുകളുടെ നീക്കം

ഗ്രൂപ്പുകള്‍ രഹസ്യമായി സുധാകരനെ വെട്ടാനാണ് നീക്കം. മുല്ലപ്പള്ളിയെ മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് സൂചിപ്പിച്ചിരുന്നു. അതേസമയം ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിഡി സതീശന്റെ പിന്തുണയും സുധാകരന് കിട്ടാനിടയില്ല. കോണ്‍ഗ്രസ് തോറ്റതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും മാത്രമായി ചുരുക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നത്.

പാര്‍ട്ടിയിലെ മാറ്റങ്ങള്‍

പാര്‍ട്ടിയിലെ മാറ്റങ്ങള്‍

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവായി കെ ബാബുവിനെ തിരഞ്ഞെടുത്തു. എപി അനില്‍ കുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അന്‍വര്‍ സാദത്താണ് ചീഫ് വിപ്പ്. ഐസി ബാലകൃഷ്ണന്‍ ട്രഷറര്‍. ടി സിദ്ദിഖ്, എം വിന്‍സെന്റ് എന്നിവരാണ് വിപ്പ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഈ ലിസ്റ്റിന് അംഗീകാരം നല്‍കിയത്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവായി പികെ കുഞ്ഞാലിക്കുട്ടിയും സെക്രട്ടറിയായി പിസി വിഷ്ണുനാഥും ചീഫ് വിപ്പായി മോന്‍സ് ജോസഫും ട്രഷററായി അനൂപ് ജേക്കബിനെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു.

cmsvideo
  Ramesh Chennithala's statement before Ashok chavan committee | Onindia Malayalam
  ഇനിയുള്ള വെല്ലുവിളി

  ഇനിയുള്ള വെല്ലുവിളി

  സുധാകരന് ഹൈക്കമാന്‍ഡില്‍ നിന്ന് പിന്തുണ കിട്ടിയേക്കും. പക്ഷേ കെസി വേണുഗോപാലിന് സുധാകരന്റെ അഗ്രസീവ് സ്റ്റൈലിനോട് താല്‍പര്യമില്ലെന്നാണ് സൂചന. അദ്ദേഹം ഇടപെട്ട് സുധാകരനെ വെട്ടാന്‍ സാധ്യതയുണ്ട്. കെ മുരളീധരന്‍ സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വരെ വേണുഗോപാല്‍ ഇടപെട്ടെന്ന് സുധാകരന്‍ നേരത്തെ തുറന്നടിച്ചിരുന്നു. കെസിയുമായി മുമ്പുള്ള പ്രശ്‌നങ്ങളും സുധാകരന് തടസ്സമാകുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം രാഹുലിന്റെ നിലപാട് സുധാകരന് അനുകൂലമാണ്. നേരത്തെ പിണറായിക്കെതിരെ സുധാകരനെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസിലെ തന്നെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി ഉണ്ടായതായിരുന്നു. അതും കൃത്യമായി സുധാകരന്‍ തന്നെ കണ്ടറിഞ്ഞ് വെട്ടുകയായിരുന്നു.

  English summary
  support grows for k sudhakaran in congress, rajmohan unnithan support him for kpcc president post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X