കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുമതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബാംഗ്ലൂള്‍ സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുമതി. അഞ്ച് ദിവസം കേരളത്തില്‍ കഴിയാന്‍ കോടതി അനുമതി നല്‍കി.

അസുഖം ബാധിച്ച് കിടപ്പിലായ മാതാവിനെ കാണാന്‍ ആണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരിയ്ക്കുന്നത്. മദനിയുടെ സുരക്ഷാ കാര്യങ്ങള്‍ കര്‍ണാടക പോലീസിന്റെ ഉത്തരവാദിത്തത്തില്‍ ആയിരിയ്ക്കണം.

Madani

മദനിയുടെ അമ്മ ഇപ്പോള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. രണ്ട് പേരേയും സന്ദര്‍ശിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിയ്ക്കുന്നത്.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം എന്ന് അപേക്ഷിച്ചത്. കോടതി ഇത അനുവദിയ്ക്കുകയായിരുന്നു.

എന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസിന്റെ വിചാരണ ഇനിയും നീളുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിയ്ക്കുന്നത്. വിചാരണ തീരാന്‍ ഇനിയും രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരും എന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്. വിചാരണ അനിശ്ചിതമായി നീളുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. വിചാരണ കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നാണ് മദനിയുടെ ആരോപണം

English summary
Supreme Court gave permission for Madani to go to Kerala to sea his mother and Father. The security will be the responsibility of Karnataka Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X