ഹാദിയയ്ക്കിഷ്ടം ഭര്‍ത്താവിനൊപ്പം; സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും

 • Posted By:
Subscribe to Oneindia Malayalam

വൈക്കം: വൈക്കം സ്വദേശിനിയായ ഹാദിയ മതംമാറി വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമാവുക ഹാദിയയുടെ മൊഴിയും സുപ്രീംകോടതിയുടെ നിലപാടും. ഹാദിയയുടെ വിവാഹം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് ഹാദിയയുടെ പിതാവ് വ്യക്തമാക്കുമ്പോള്‍ നിയമത്തിനത്തു നിന്നുകൊണ്ടുള്ള പരിരക്ഷയ്ക്കാണ് ഹാദിയയെ വിവാഹം ചെയ്ത ഷെഫീന്‍ ജഹാന്‍ ശ്രമിക്കുന്നത്.

വിഐപികള്‍ക്ക് തിരിച്ചടി; പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ ഇനി സ്ഥിര താമസക്കാര്‍ക്ക് മാത്രം

ഷെഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഹാദിയ കോടതിയില്‍ നല്‍കുന്ന മൊഴി അനുസരിച്ച് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നതാണ് ആഗ്രഹമെന്ന് ഹാദിയ നേരത്തെ പറഞ്ഞിരുന്നു.

maxresdefault

രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ആവര്‍ത്തിച്ചു. ഇതുതന്നെയാകും സുപ്രീംകോടതിയില്‍ പറയാന്‍ പോകുന്നതും. എന്നാല്‍, കോടതി ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തില്‍ എന്ത് നിലപാടെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ഷെഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇത്തരമൊരാളുടെ കൂടെ സുപ്രീംകോടതി ഹാദിയയെ അയക്കുമോ എന്നതും സംശയകരമാണ്.

cmsvideo
  സുരക്ഷയെന്ന പേരില്‍ ഹാദിയക്ക് ഒരുക്കിയത് തടവറ? | Oneindia Malayalam

  ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

  നവംബര്‍ 27നാണ് ഹാദിയയെ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാക്കുക. അന്നേദിവസം ഹാദിയയുടെ ഭാവി സംരക്ഷണത്തെക്കുറിച്ച് കോടതി നിര്‍ദ്ദേശം നല്‍കിയേക്കും. ഷെഫീന്‍ ജഹാനെതിരെ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഹാദിയയ്ക്ക് താത്പര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.

  English summary
  Supreme Court on Kerala 'Love Jihad' Case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്