ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  IAS പരീക്ഷയില്‍ ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തു, ഓഫീസർ പിടിയില്‍

  ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതിന് മലയാളി ഐപിഎസ് ട്രെയിനി പിടിയില്‍. എറണാകുളത്തു നിന്നുള്ള ഷബീര്‍ കരീമിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ഷബീര്‍ കൃത്രിമം കാണിച്ചത്. ബ്ലൂടൂത്ത് വഴി ഹൈദരാബാദില്‍ നിന്നും ഭാര്യ ഇയാള്‍ക്കു ഫോണ്‍ വഴി ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഷബീറിനൊപ്പം ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

  1

  അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി തിരുനെല്‍വേലി നങ്കുനേരി സബ് ഡിവിഷനില്‍ പ്രൊബേഷനില്‍ ജോലി ചെയ്യുകയായിരുന്നു ഷബീര്‍. ഐഎഎസ് ലക്ഷ്യമിട്ടാണ് വീണ്ടും പരീക്ഷയെഴുതിയത്. 2014ലെ ഐപിഎസ് ബാച്ചുകാരനാണ്.

  2

  ഷബീറിന്റെ ഭാര്യ ഐഎഎസ് കോച്ചിങ് സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്ന് പോസീസ് പറയുന്നു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്‌സാപ്പ് വഴി ഷബീര്‍ ഭാര്യക്കു അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഫോണിലൂടെ ഭാര്യ ഉത്തരം ഭര്‍ത്താവിന് എത്തിച്ചുകൊടുക്കുകയും ചെയ്തു.

  3

  ഷബീറില്‍ നിന്നും മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഉപകരണം, വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഷബീറിന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്.

  English summary
  Malayalee ips officer trainee arrested in chennai.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്