കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് സുപ്രീം കോടതിയുടെ 'താങ്ങ്';മാധ്യമ വാര്‍ത്തയുടെ പേരില്‍ ഡിജിപിയെ മാറ്റാനാകുമോ എന്ന് കോടതി

തന്നെ ചുമതലയില്‍ നിന്ന് നീക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഡിജിപിയെ മാറ്റാനാകുമോ എന്ന് സുപ്രീംകോടതി. വ്യക്തി താല്‍പ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണോ മാറ്റിയതെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇത്തരത്തില്‍ നടപടിയെടുത്താല്‍ പോലീസില്‍ ആളുണ്ടാവുമോ? ഈ മാസം 27ന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

തന്നെ ചുമതലയില്‍ നിന്ന് നീക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും സെക്യൂരിറ്റി കമ്മീഷനുമായി ആലോചിക്കാതെയുമാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയെതെന്നുമായിരുന്നു സെന്‍കുമാറിന്റെ അഭിഭാഷകന്റെ വാദം.

 ഇപ്പോള്‍ നല്ല സ്ഥാനത്ത്

ഇപ്പോള്‍ നല്ല സ്ഥാനത്ത്

സെക്യൂരിറ്റി കമ്മീഷനോട് ആലോചിക്കാന്‍ സെന്‍കുമാറിനെതിരെ എടുത്തത് അച്ചടക്ക നടപടിയല്ലെന്നും സ്ഥലം മാറ്റമാണെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. സെന്‍കുമാറിന് ഇപ്പോള്‍ നല്ല സ്ഥാനമാണുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.

സെക്യൂരിറ്റി കമ്മീഷന്‍

സെക്യൂരിറ്റി കമ്മീഷന്‍

സെന്‍കുമാറിനെതിരെ എടുത്ത നടപടി വ്യക്തി താല്‍പര്യം പരിഗണിച്ചായിരുന്നു.സെക്യൂരിറ്റി കമ്മീഷനുമായി സ്ഥലം മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെങ്കില്‍ സുപ്രീം കോടതി നേരത്തെ ഈ നിയമത്തെ അടിസ്ഥാനമാക്കി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

 എത്ര ഉദ്യോഗസ്ഥര്‍ ബാക്കിയുണ്ടാകും?

എത്ര ഉദ്യോഗസ്ഥര്‍ ബാക്കിയുണ്ടാകും?

കേവലം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെ ഡിജിപിയെ മാറ്റാന്‍ കഴിയുമെന്നും ഇത്തരത്തില്‍ നടപടിയെടുത്താന്‍ എത്ര ഉദ്യോഗസ്ഥര്‍ ബാക്കിയുണ്ടാകുമെന്നും കോടതി ചോദിച്ചു.

ഔദ്യോഗിക ജീവിതം തകര്‍ന്നു

ഔദ്യോഗിക ജീവിതം തകര്‍ന്നു

ഡിജിപി ആയിരുന്നപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകര്‍ന്നതെന്നും ഇത് സിപിഎം പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നും സെന്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Supreme Court notice to Kerla Government on TP Senkumar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X