ഡിവൈഎസ്പിമാര്‍ക്ക് ഭീഷണി; കെ സുരേന്ദ്രനെതിരെ കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ രണ്ട് ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ കേസെടുത്തു. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് ഏബ്രഹാമിനുമെതിരെയാണ് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയത്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫസലിനെ കൊലപ്പെടുത്തിയത് താനാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പറയുന്നതായ വീഡിയോ പുറത്തുവന്നശേഷമായിരുന്നു ഭീഷണി. പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണമെന്നും സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാരാണെന്നുമൊക്കെയായിരുന്നു പോസ്റ്റ്.

ksurendran8

കണ്ണൂരില്‍ പൊതുയോഗത്തില്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലും രണ്ട് ഉദ്യോഗസ്ഥരുടെ പേരു പരാമര്‍ശിച്ച് ഭീഷണിപ്പെടുത്തിയതായി ഡിവൈഎസ്പി സദാനന്ദന്റെ പരാതിയുണ്ടായിരുന്നു. സുരേന്ദ്രന്റെ ഭീഷണി കേരള പൊലീസ് ആക്ടിലെ 120 (ഒ), 117 (ഇ) എന്നീ വകുപ്പുകള്‍പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നു ഡിവൈഎസ്പി ചൂണ്ടിക്കാട്ടുന്നു.

കൂത്തുപറമ്പിലെ മോഹനന്‍ വധക്കേസ് അന്വേഷണത്തിനിടെ സുബീഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യവെയാണു ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. അത്തരമൊരു കുറ്റസമ്മതമൊഴി ആ കേസന്വേഷണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയെന്നതു ഔദ്യോഗിക ബാധ്യതയാണെന്നും അതാണ് താന്‍ ചെയ്തതെന്നും സദാനന്ദന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

English summary
Case against K Surendran for threatening police officers
Please Wait while comments are loading...