Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിൽ വ്യാജ ഒപ്പ്; പുതുച്ചേരി രജിസ്‌ട്രേഷന്‍ വിവാദം വിട്ടുമാറാതെ എംപി!

കൊച്ചി: പുതുച്ചേരി വിയാജ രജിസ്ടിരേഷൻ വിവാദം വിട്ടുമാറാതെ സുരേഷ് ഗോപി എംപി. പുതുച്ചേരിയിലെ വ്യാജ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സുരേഷ് ഗോപി ഹാജരാക്കിയ രേഖകളില്‍ കൃത്രിമം നടന്നതായി അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. സുരേഷ് ഗോപി ഹജരാക്കിയ നോട്ടറി സര്‍ട്ടിഫിക്കറ്റിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സുരേഷ് ഗാപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരിക്കുകയാണ്.

പുതുച്ചേരിയില്‍ സ്ഥിരതാമസമാണെന്ന് കാണിച്ചുകൊണ്ട് ഹാജരാക്കിയ രേഖയിലുള്ള ഗസറ്റഡ് ഓഫീസറുടെ ഒപ്പാണ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. എന്നാൽ, രേഖകളിൽ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ തീരുമാനിച്ചത്. നേരത്തെ സുരേഷ് ഗോപിയടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്നതായാണു കണ്ടെത്തൽ.

വേണ്ടിവന്നാൽ അറസ്റ്റും നടക്കും

വേണ്ടിവന്നാൽ അറസ്റ്റും നടക്കും

സുരേഷ് ഗോപി ഈ മാസം 21ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കണം. നോട്ടീസ് നല്‍കി സുരേഷ് ഗോപിയെ വിളിച്ചുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം വേണ്ടിവന്നാല്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

വ്യാജ വിലാസം

വ്യാജ വിലാസം

രാജ്യസഭ അംഗമായ സുരേഷ് ഗോപി തന്റെ കാര്‍ രജിസ്‌ട്രേഷനു വേണ്ടി വ്യാജ മേല്‍വിലാസം നല്‍കിയെന്നതും കുറ്റമായി തന്നെ കാണണം. കേരളത്തില്‍ സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി കേരളത്തിലാണ് തന്റെ വാഹന രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പോണ്ടിച്ചേരിയില്‍ സ്ഥിര താമസക്കാരനല്ലാത്തതിനാല്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദവുമില്ല. ഇതെല്ലാം മറികടന്ന് ഒരു വ്യാജവിലാസം നല്‍കിയാണ് എംപി തന്റെ ഔഡി ക്യു 7 പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് രേഖകളുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയിരുന്നു.

എല്ലാം നിസാരം

എല്ലാം നിസാരം

കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലൈപിള്ളൈചാവടി, പുതുച്ചേരി എന്ന വിലാസം നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. . നിയമവിരുദ്ധമായ നടപടിയാണ് സുരേഷ് ഗോപി എംപി ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ വളരെ നിസാരമായി മാത്രമാണ് താനിതൊക്കെ കാണുന്നതെന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയിരുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ ചോദിച്ചാല്‍ ആവശ്യമെങ്കില്‍ വിശദീകരണം നല്‍കാമെന്നായിരുന്നു മറുപടി.

ഫഹദിനെയും അമല പോളിനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു

ഫഹദിനെയും അമല പോളിനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു

ഫഹദ് ഫാസിലിനെയും അമലാ പോളിനെയും ചോദ്യം ചെയ്യാന്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചു. ഇരുവരോടും ഹാജരാകാനും നിര്‍ദേശിച്ചു. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുരകയായിരുന്നു. അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ് ബെന്‍സും. അലയുടെ നടപടിയില്‍ നികുതിയിനത്തില്‍ 14 ലക്ഷം രൂപ സംസ്ഥാന ഖജനവിന് നഷ്ടമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.

ഫഹദ് പിഴ അടച്ച് രക്ഷപ്പെട്ടു

ഫഹദ് പിഴ അടച്ച് രക്ഷപ്പെട്ടു

സംഭവം വിവാദമായതോടെ ഫഹദ് ഫാസില്‍ ആലപ്പുഴ ആര്‍ടി ഓഫീസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നെങ്കിലും കേസ് നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. അടുത്തിടെയാണ് മൂന്ന് താരങ്ങള്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുമുണ്ട്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിരുന്നു. പക്ഷേ ഈ രേഖകള്‍ തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുടര്‍ന്നാണ് നടനെതിരേ എഫ്‌ഐആര്‍ നല്‍കിയത്. രാജ്യസഭാ എംപിയായ ശേഷവും മുമ്പുമായി രണ്ട് വാഹനമാണ് സുരേഷ് ഗോപി വാങ്ങിയത്. രണ്ടും പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+