സുരേഷ് ഗോപിയുടെ നല്ല മനസ്; മസ്‌കറ്റില്‍ ജോലി തട്ടിപ്പിന് ഇരയായ യുവതികള്‍ നാട്ടിലെത്തി, സന്തോഷം

തിരുവനന്തപുരം: മസ്‌കറ്റില്‍ ജോലി തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ദുരിതത്തിലായ യുവതിക്ക് താങ്ങായി മുന്‍ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം സ്വദേശിനികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചു. ഒരു വര്‍ഷത്തോളമായി ഇവര്‍ ജോലി തട്ടിപ്പിന് ഇരയായി മസ്‌കറ്റില്‍ കഴിയുകയായിരുന്നു ഇരുവരും. നാട്ടിലുള്ള ഒരു എജന്‍സി വഴിയാണ് ഇരുവരും ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കായി ദുബായിലേക്ക് വിമാനം കയറിയത്.

ശമ്പളമില്ലാതെ ജോലി
എന്നാല്‍ ദുബായില്‍ നിന്ന് എജന്‍സി നിര്‍ദ്ദേശിച്ച വ്യക്തി മുഖേന എത്തപ്പെട്ടത് മസ്‌ക്കറ്റിലാണ്. ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് ആദ്യത്തെ രണ്ട് മാസം ശമ്പളം കൃത്യമായി ലഭിച്ചു. എന്നാല്‍ പിന്നീട് ഒരു വര്‍ഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ശമ്പളം ഒരുമിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇത്രയും കാലം പിടിച്ചുനിന്നത്.

രണ്ട് ലക്ഷത്തിലധികം രൂപ
എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ബാക്കി ശമ്പളം ലഭിച്ചില്ല. ഇതിനിടെ യുവതികളില്‍ ഒരാള്‍ അസുഖം ബാധിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഏജന്‍സി കൈപ്പറ്റിയ രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചു തരാതെ പാസ്‌പോര്‍ട്ട് മടക്കി നല്‍കില്ലെന്നായിരുന്നു വിദേശത്തെ സ്‌പോണ്‍സര്‍ അറിയിച്ചത്. ഇതോടെ ഇവരുടെ ജീവിതം ദുരിതത്തിലേക്കായി.

സുരേഷ് ഗോപി ഉറപ്പുനല്‍കി
ഈ സമയത്താണ് ഇവര്‍ പ്രവാസിയായ അനില്‍ കുമാര്‍ വഴി സുരേഷ് ഗോപിയെ ബന്ധപ്പെടുന്നത്. ഫോണില്‍ സംസാരിച്ചപ്പോള്‍ അടയ്ക്കാനുള്ള തുക നല്‍കാമെന്നും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്തു തരാമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കുകയായിരുന്നു. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സുരേഷ് ഗോപി ഏര്‍പ്പാട് ചെയ്തു.

സ്വന്തം മണ്ണില്‍ കാലുകുത്താന്‍
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇവരെ ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, അഡ്വ സുരേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്വന്തം മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി ലത്തീഫയും പത്തനാപുരം സ്വദേശിയായ സരസ്വതിക്കും. സുരേഷ് ഗോപിയോടുള്ള നന്ദി ഇവരുടെ മുഖത്ത് നിന്ന് പ്രകടമാകുന്നുണ്ടായിരുന്നു.












Click it and Unblock the Notifications