സുരേഷ് ഗോപി അപമാനിച്ചു, കലുങ്ക് സംവാദത്തിന്റെ പിറ്റേന്ന് കോൺഗ്രസിൽ ചേർന്ന് ബിജെപിക്കാർ, വ്യാജമെന്ന് ബിജെപി
തൃശൂര്‍: സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ അപമാനിക്കപ്പെട്ടു എന്ന് ആരോപിച്ച് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍. തൃശൂര്‍ വരന്തരപ്പിള്ളിയിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും അടക്കമുളളവരാണ് കലുങ്ക് സംവാദത്തിന്റെ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഈ മാസം പതിനെട്ടാം തിയ്യതിയാണ് സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വെച്ച് നടന്നത്. ബിജെപി ഭരിക്കുന്ന വാര്‍ഡ് ആണിത്. കലുങ്ക് സംവാദത്തില്‍ വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് സംവാദത്തില്‍ പ്രസാദ് ഉന്നയിച്ചിരുന്നു. ആ പ്രശ്‌നം ഇവിടെ അല്ല പറയേണ്ടത് എന്നും തന്റെ മേഖലയില്‍ വരുന്നത് അല്ല എന്നുമാണ് സുരേഷ് ഗോപി മറുപടി നല്‍കിയത് എന്നും അത് തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നും പ്രസാദ് ആരോപിക്കുന്നു.
തുടര്‍ന്ന് 18ാം തിയ്യതി പ്രസാദിന്റേത് അടക്കം മൂന്ന് കുടുംബങ്ങള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. കെപിസിസി അംഗം നിഖില്‍ ദാമോദറില്‍ നിന്നാണ് ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

സുരേഷ് ഗോപിക്ക് വരുമാനം വേണം. അങ്ങനെ മാത്രമാണെങ്കില്‍ എംപിയായി നില്‍ക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന് മന്ത്രിയാകാന്‍ താല്‍പര്യം ഇല്ല. പകരം സദാനന്ദനെ മന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകളിലൂടെ അറിഞ്ഞത്. പിന്നെ എന്തിനാണ് മത്സരിച്ചത്. ഒരു മന്ത്രിക്ക് പല ഫണ്ടുകള്‍ ഉണ്ട്. ആ ഫണ്ട് പരമാവധി വിനിയോഗിച്ചാല്‍ തൃശൂര്‍ ഗംഭീരമാകും. ഇനി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാണ് തീരുമാനം, പ്രസാദ് ന്യൂസ് മലയാളം 24 7നോട് പ്രതികരിച്ചു.
തങ്ങള്‍ സുരേഷ് ഗോപിയുടെ പ്രജകളല്ല. അദ്ദേഹത്തിന്റെ പെരമാറ്റത്തോട് താല്‍പര്യമില്ല. സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായ കുടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പറ്റുമെന്നും എന്നാല്‍ മറ്റുളളവര്‍ പ്രജകളാണെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് സാധിക്കില്ലെന്നും പ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അതേസമയം വാര്‍ത്ത തളളി തൃശൂര്‍ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.
കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നുവെന്നത് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്താനുളള കോൺഗ്രസിന്റെ നീക്കമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. വരന്തരപ്പിള്ളി മണ്ഡലം കോൺഗ്രസ് ഐ എന്ന പേജിൽ വന്ന കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വ്യാജ വാർത്ത ആണെന്ന് ബിജെപി ആരോപിക്കുന്നത്.
വരന്തരപ്പിള്ളി മണ്ഡലം കോൺഗ്രസ് ഐ എന്ന ഫേസ്ബുക്ക് പേജിൽ കോൺഗ്രസിൽ ചേർന്നവരുടെ ചിത്രങ്ങൾ സഹിതമായിരുന്നു കുറിപ്പ് വന്നത്: '' വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പ്രിയപ്പെട്ട സ്നേഹിതർക്ക്..വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു ഇതിനു നേതൃതം നൽകിയ കെപിസിസി മെമ്പർ നിഖിൽ ദാമോദരനും..മറ്റു നേതൃതോം നൽകിയ പ്രിയ പെട്ട സഹ പ്രവർത്തകർക്കും മണ്ഡലം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...''
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം











Click it and Unblock the Notifications