പിണറായി സിപിഎമ്മിലേക്ക് ക്ഷണിച്ചു; അവർ മൈക്ക് കെട്ടി തന്റെ അപ്പനും അമ്മയ്ക്കും വിളിച്ചു: സുരേഷ് ഗോപി
രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ കേരളത്തിലെ പല ഉന്നതരായ രാഷ്ട്രീയ നേതാക്കളുമായും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടനായിരുന്നു സുരേഷ് ഗോപി. കെ കരുണാകരന്, ഇകെ നായനാർ എന്നിവരോടെല്ലാമുള്ള തന്റെ അടുപ്പത്തെക്കുറിച്ച് സുരേഷ് ഗോപി തന്നെ നിരവധി തവണ വ്യക്തമാക്കിയിട്ടുമുണ്ട്.
കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ പാർട്ടികളില്‍ നിന്നെല്ലാം സുരേഷ് ഗോപിക്ക് ക്ഷണവുമുണ്ടായിരുന്നു. കരുണാകരന്റെ സ്വാധീനത്തില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന പ്രചരണവുമുണ്ടായി. എന്നാല്‍ ഒടുവില്‍ ബി ജെ പിയിലൂടെ അദ്ദേഹം രാഷ്ടീയ രംഗത്തേക്ക് എത്തിയതും ഇപ്പോള്‍ തൃശൂരില്‍ വിജയിച്ച് കേന്ദ്ര മന്ത്രിയായിരിക്കുന്നതും.

ഞാന്‍ ലീഡറുടേയും ഇകെ നായനാരുടേയും നല്ല മകനായിരുന്നുവെന്നാണ് പഠിച്ച കലാലയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയും സ്കൂള്‍ അധികൃതരും ചേർന്ന് ഇന്ന് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുന്നവർ ടീച്ചർ അത് പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് അന്ന് രാഷ്ട്രീയം തീരെ ഉണ്ടായിരുന്നില്ല. എന്റെ നേതാവ് എന്നെ 2014 മാർച്ച് അഞ്ചാം തിയതി ഗുജറാത്തിലെ മുഖ്യമന്ത്രിയുടെ, അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി നിർബന്ധിച്ചിട്ടും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് പറഞ്ഞത്. അതിന് സാക്ഷ്യം പറയാന്‍ അദ്ദേഹവുമുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം രാഷ്ട്രീയ നേതാക്കള്‍ ചേർന്നാണ് എന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയത്.
പിണറായി വിജയന് എന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടെ. അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ പറ്റില്ല വിജയേട്ടാ, എനിക്ക് ഈ പരിപാടി ഇഷ്ടമല്ലെന്നാണ് പറഞ്ഞത്. അത് തന്നെ മറ്റ് എല്ലാ നേതാക്കളും പറഞ്ഞു. എന്നാല്‍ 2014 ഓഗസ്റ്റ് രണ്ടാം തിയതി എനിക്ക് അങ്ങനെ നിശ്ചയത്തിലേക്ക് വരേണ്ട അത്യാവശ്യകത ഉണ്ടായിട്ടുണ്ടെങ്കില്‍ കേരളത്തിലെ കാര്യങ്ങള്‍ കാരണമാണ്.
വിഷമിപ്പിക്കുന്ന ഒരു ഘട്ടം വന്നു. മാർക്സിസ്റ്റ് പാർട്ടി എന്നെ പിന്തുണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവർക്കും സാധിച്ചില്ല. ഞാന്‍ ഭൂമി ദേവിക്ക് വേണ്ടിയാണ് പറഞ്ഞത്. അതിന് മുകളില്‍ കടിച്ച് തൂങ്ങിയാണ് വീടിന് മുന്നില്‍ വെച്ച് ഭാര്യയും മക്കളും കേള്‍ക്കെ, പൊലീസ് തടഞ്ഞതുകൊണ്ട് മൈക്ക് വെച്ച് എന്റെ അപ്പനും അമ്മയ്ക്കും വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാതാവിന് കിരീടം വെച്ചത് എന്റെ ത്രാണിക്ക് അനുസരിച്ചാണ്. എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത് എന്റെ പ്രാർത്ഥനയുമാണ്. അവിടെയും തന്നെ ചവിട്ടി തേച്ചു. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം എല്ലാവരും കൂടെ അടിച്ചു മാറ്റി. അത് ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
-
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ? -
'സംഘപരിവാർ മനസ്സുളള രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല'; വി ശിവൻകുട്ടി -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ..












Click it and Unblock the Notifications