കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വദേശാഭിമാനിയുടെ വീടിന് സുരേഷ്ഗോപിയുടെ സഹായം

  • By Meera Balan
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: കൂടില്ലാവീട് (കൂടില്ലാത്തറവാട്) എന്ന് കേള്‍ക്കുമ്പഴേ നെയ്യാറ്റിന്‍കരക്കാര്‍ക്ക് അഭിമാനമാണ്. കേരളത്തിന്‍റെ അഭിമാനമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ ജനിച്ച വീട്. എന്നാല്‍ ഇപ്പോള്‍ ഈ വീട് ജീര്‍ണിച്ച് നശിയ്ക്കുന്നതിന്റെ വേദനയിലാണ് നാട്ടുകാര്‍. നാട്ടുകാരുടെ ദുഖം കേട്ടറിഞ്ഞ് വീട് സംരക്ഷിയ്ക്കാന്‍ സിനിമയിലെ ആക്ഷന്‍ സ്റ്റാര്‍ എത്തി. വീട് സംരക്ഷിയ്ക്കാമെന്ന ഉറപ്പുമായി ചലച്ചിത്ര താരം സുരേഷ് ഗോപി എത്തിയതാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.

നെയ്യാറ്റിന്‍കരയിലെ കുഗ്രാമമായ അതിയന്നൂര്‍ അരംഗമുകളിലാണ് സ്വദേശാഭിമാനിയുടെ വീട്. വീടിനടുത്തേയ്ക്ക് ഇരുചക്രവാഹനത്തില്‍ പോലും എത്താന്‍ കഴിയില്ല. മീറ്ററുകളോളം നടന്നാണ് സുരേഷ് ഗോപി തകര്‍ന്ന് കൊണ്ടിരിയ്ക്കുന്ന കൂടില്ലാവീട് കാണാന്‍ എത്തിയത്.

Suresh Gopi

കനത്ത മഴയില്‍ വീടിന്റെ മുന്‍വശവും പിന്‍ഭാഗവും തകര്‍ന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സുരേഷ് ഗോപി എത്തിയത്. വീടിന്റെ സംരക്ഷണത്തിലുണ്ടായ ഉദാസീനതയെക്കുറിച്ച് സ്വദേശാഭിമാനിയുടെ ബന്ധുക്കളോട് അദ്ദേഹം ആരാഞ്ഞു.

വീടിന്റെ അവകാശികളും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയാല്‍ വീട് സംരക്ഷിയ്ക്കുന്നതിനുള്ള ചെലവ് താന്‍ ന്ല്‍കാമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടില്ലാവീടിന്റെ അവശേഷിയ്ക്കുന്ന ഭാഗം നിലനിര്‍ത്തുന്നതോടൊപ്പം പൈതൃകമന്ദിരമായി സംരക്ഷിയ്ക്കണം. സര്‍ക്കാരിന്റെ നീക്കം എങ്ങും എത്താതിനാലാണ് താന്‍ നേരിട്ടെത്തിയതെന്നും സുരേഷ് ഗോപി.

വീടും സമീപസ്ഥലവും ഭാവിയില്‍ പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്ക് സന്ദര്‍ശിയ്ക്കനുള്ള അവസരമൊരുക്കണമെന്നും സുരേഷ് ഗോപി. തിരുവനന്തപുരം പ്രസക്ളബ്ബുമായി ചേര്‍ന്നാണ് അനന്തരനടപടികളെന്നും സുരേഷ് ഗോപി.

English summary
Suresh Gopi visits Koodilla Veedu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X