Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയം സുരേഷ് ഗോപി കൊണ്ടുപോകും... ബിജെപിയുടെ തൃശൂര്‍ പ്രതീക്ഷ; കണക്ക് നിരത്തി നേതാക്കള്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ചുമരെഴുത്തുകളും പ്രചാരണവും തുടങ്ങി കഴിഞ്ഞു. ഇത്തവണ ബിജെപി അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു എന്ന് പറയാം.

2019ല്‍ രാഹുല്‍ ഗാന്ധിയുടെ തരംഗത്തില്‍ സിപിഎം കോട്ടകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപി പോരില്‍ വമ്പ് കാട്ടിയെന്നാണ് കണക്കുകള്‍. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വോട്ടുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇത്തവണ നേരത്തെ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. സുരേഷ് ഗോപിയാകട്ടെ 2019ന് ശേഷം പ്രചാരണം നിര്‍ത്തിയിട്ടുമില്ല എന്ന് പറയാം.

suresh-gopi

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിമാരില്‍ ആരെങ്കിലും മല്‍സരിക്കുമെന്നാണ് പറയപ്പെടുന്നത്. രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍. ദേശീയ നേതാക്കളെ കളത്തിലിറക്കി സംസ്ഥാനത്ത് ഉടനീളം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ തിരുവനന്തപുരം മണ്ഡലം ഉപയോഗിക്കാനാണ് ബിജെപി ആലോചിക്കുന്നത്.

കോണ്‍ഗ്രസിന് വേണ്ടി ശശി തരൂര്‍ തന്നെ കളത്തിലിറങ്ങുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണ കൂടി മല്‍സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സിപിഐക്ക് വേണ്ടി ബിനോയ് വിശ്വത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു എങ്കിലും അദ്ദേഹം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തില്‍ ആനി രാജയുടെ പേര് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്.

പത്തനംതിട്ടയാണ് ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മറ്റൊരു മണ്ഡലം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ തവണ വോട്ട് വര്‍ധിപ്പിച്ച മണ്ഡലമാണിത്. ആന്റോ ആന്റണി തന്നെ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയേക്കാം. കുമ്മനം രാജശേഖരന്‍, പിസി ജോര്‍ജ്, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരുകളാണ് ബിജെപി പാളയത്തില്‍ കേള്‍ക്കുന്നത്. പിസി ജോര്‍ജിനെ ചേര്‍ത്തുപിടിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി പെട്ടിയിലാക്കാനാണ് ബിജെപി ശ്രമം.

തൃശൂരിലും ബിജെപി ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്. എന്നാല്‍ സിറ്റിങ് എംപി ടിഎന്‍ പ്രതാപനെ വീണ്ടും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു. ബിജെപിയുമായിട്ടാണ് ഇത്തവണ മല്‍സരമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഐക്ക് വേണ്ടി വിഎസ് സുനില്‍കുമാര്‍ മല്‍സരിക്കുമെന്നാണ് അഭ്യൂഹം. അങ്ങനെ സംഭവിച്ചാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുകയും സുരേഷ് ഗോപിക്ക് എളുപ്പവഴി ഒരുങ്ങുകയും ചെയ്‌തേക്കാം.

അതേസമയം, കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാണ് എന്ന് ബിജെപി പറയുന്നു. 1276 ബൂത്തുകളാണ് തൃശൂര്‍ മണ്ഡലത്തിലുള്ളത്. 300ലധികം ബൂത്തുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 350ലധികം ബൂത്തുകളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. 2019ല്‍ നിരവധി പഞ്ചായത്തുകളില്‍ സുരേഷ് ഗോപിക്കായിരുന്നു ലീഡ്. പ്രധാന മല്‍സരം കോണ്‍ഗ്രസുമായിട്ടാണ്. എങ്കിലും രണ്ട് മുന്നണികളെയും വിലകുറച്ച് കാണുന്നില്ല- ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+