അഴിമതിയില്ലെന്ന് പറഞ്ഞ സുരേഷ് ഗോപിയും പ്രതികരിച്ചു;'സത്യസന്ധത പരിശോധിക്കണം,തന്നെ കുടുക്കാനാകില്ല!!'

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പാർട്ടി റിപ്പോർട്ടിന്റെ സത്യസന്ധതയും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നേതാക്കൾ കുടുങ്ങിയിട്ടുണ്ടോ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്യുന്നസമയമാണിത് റിപ്പോർട്ടിന്റെ സത്യസന്ധത പരിശോധിച്ച് നിഗമനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിലും പാര്‍ട്ടിയ്ക്കൊരു നാഥനുണ്ട്. എല്ലാവരും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയുടെ അന്തസും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നുണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധത മുഖമുദ്രയാക്കി അധികാരത്തിലേറിയ ബിജെപിക്ക് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നു തന്നെ ആരോപണം നേരിടേണ്ടിവന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത്തരം ചോദ്യങ്ങൾകൊണ്ട് തന്നെ കുടുക്കാനാകില്ലെന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി.

Suresh Gopi
BJP To Neglect Suresh Gopi

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ല. അതെന്താണെങ്കിലും തെളിയിക്കപ്പെടട്ടെ എന്ന് അദ്ദേഹം കുട്ടിച്ചേർത്തു. എവിടെയാണ് ഇതില്ലാത്തതെന്നും എത്രയെണ്ണം തെളിയിച്ചിട്ടുണ്ടെന്നും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. ജനഹിതം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Suresh Gopi's comment about medical college scam
Please Wait while comments are loading...