കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി പീഡനം : ഇരയെ വാക്കു കൊണ്ട് പീഡിപ്പിച്ച പേരാമംഗലം സിഐക്ക് സസ്പെന്‍ഷന്‍

മണികണ്ഠന്‍ ഇരയോട് മോശമായി പെരുമാറിയെന്ന് ആരോപണം ശക്തമായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍ : വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭ കൗണ്‍സിലറുമായ പിഎന്‍ ജയന്തനും കൂട്ടുുകാരും കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിച്ച് സംസാരിച്ച പേരാമംഗലം സിഐ മണികണ്ഠന് സസ്‌പെന്‍ഷന്‍.

തൃശൂര്‍ റേഞ്ച് ഐജി എം. ആര്‍ അജിത് കുമാറാണ് മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മണികണ്ഠന്‍ ഇരയോട് മോശമായി പെരുമാറിയെന്ന് ആരോപണം ശക്തമായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Vadakkancheri rape

പരാതി നല്‍കാനെത്തിയ തന്നോട് വളരെ മോശമായിട്ടാണ് സിഐ പെരുമാറിയതെന്ന് കാട്ടി ഇര പരാതിയും നല്‍കിയിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് യുവതി പീഡന വിവരങ്ങള്‍ പുറത്തു വിട്ടത്.

പരാതി നല്‍കാനെത്തിയ തനിക്ക് പോലീസിന്റെ ഭാഗത്തു നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തെളിവെടുപ്പിന്റെ പേരില്‍ പലയിടത്തും പരസ്യമായി കൊണ്ടു പോയെന്നും വളരെ മോശമായ രീതിയിലായിരുന്നു പോലീസിന്റെ ചോദ്യമെന്നും യുവതി പറഞ്ഞിരുന്നു. ആര് ചെയ്തപ്പോഴാണ് നിനക്ക് സുഖം തോന്നിയതെന്നതടക്കം വളരെ മോശം ചോദ്യങ്ങളാണ് പോലീസ് ഇരയോട് ചോദിച്ചത്.

English summary
Peramangalam CI manikandan suspended by Thrissur range IG in vadakkancheri rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X