സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ സ്വാമി(ശ്രീഹരി)യുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്. മറ്റൊരു യുവാവുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടതിനാലാണ് മകൾ ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് അമ്മ പറയുന്നത്.

Read More: സുസ്മിതാ സെന്നിനു ശേഷം പത്മാലയ നന്ദ?ഇന്ത്യയ്ക്കായി റാംപിലെത്തുന്നത് എട്ടാം ക്ലാസുകാരി;ത്രസിപ്പിക്കും

Read Also: നെഞ്ചിൽ കൊളുത്തിട്ടു വലിയ്ക്കുന്ന ഒരു യു ടേൺ ത്രില്ലർ - ശൈലന്റെ ''കെയർഫുൾ'' റിവ്യൂ!!

സ്വാമിയെ ന്യായീകരിച്ച് യുവതിയെ തള്ളിപ്പറഞ്ഞ് അമ്മയും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്ന് മംഗളം ദിനപ്പത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മകളെ സ്വാമി ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്ന പ്രധാന കാര്യം.

വർഷങ്ങളായുള്ള ബന്ധം...

വർഷങ്ങളായുള്ള ബന്ധം...

സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വർഷങ്ങളായി ബന്ധമുണ്ടെന്നാണ് അമ്മ നൽകിയ പരാതിയിലുള്ളത്. തിരുവനന്തപുരത്ത് വരുമ്പോൾ സ്വാമി സ്ഥിരമായി താമസിച്ചിരുന്നത് പേട്ടയിലെ ഇവരുടെ വീട്ടിലായിരുന്നു.

സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല...

സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല...

കുടുംബവുമായി വർഷങ്ങളുടെ ബന്ധമുള്ള സ്വാമി തന്റെ മകളെ ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ അവകാശപ്പെടുന്നത്. ഇതുവരെയും സ്വാമി മകളെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന കാര്യം അമ്മ നൽകിയ പരാതിയിലുമുണ്ട്.

ആ ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞു...

ആ ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞു...

മറ്റൊരു യുവാവുമായി മകൾ പ്രണയത്തിലായിരുന്നുവെന്നും, ഈ ബന്ധം ഉപേക്ഷിക്കാൻ താനും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മകൾ തയ്യാറായിരുന്നില്ലെന്നും മാതാവിന്റെ പരാതിയിലുണ്ട്. പിന്നീട് സ്വാമിയും ഈ ബന്ധം ഉപേക്ഷിക്കാൻ മകളോട് ആവശ്യപ്പെട്ടിരുന്നു.

പ്രണയം ഉപേക്ഷിക്കാൻ പറഞ്ഞത്...

പ്രണയം ഉപേക്ഷിക്കാൻ പറഞ്ഞത്...

കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതാണ് മകൾക്ക് സ്വാമിയോട് ശത്രുതയുണ്ടാകാൻ കാരണമെന്നാണ് അമ്മയുടെ വാദം.

സ്വാമിയോട് പിണക്കമില്ലെന്ന്...

സ്വാമിയോട് പിണക്കമില്ലെന്ന്...

സംഭവദിവസം രാവിലെ മകൾ സ്വാമിയോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും, ഇനി പിണക്കമില്ലെന്ന് പറഞ്ഞതായും അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സ്വാമിയോട് അകൽച്ചയില്ലെന്ന് പറഞ്ഞ മകൾ തന്നെയാണ് സ്വാമിയെ വിളിച്ചുവരുത്തിയത്.

കാമുകനൊപ്പം കറങ്ങി...

കാമുകനൊപ്പം കറങ്ങി...

സംഭവദിവസം രാവിലെ പുറത്തുപോയ മകൾ വൈകീട്ട് ആറരയ്ക്കാണ് വീട്ടിലെത്തിയത്. പകൽ സമയം മുഴുവൻ മകൾ കാമുകനോടൊപ്പം കറങ്ങിനടക്കുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്.

കണ്ടത് ജനനേന്ദ്രിയം അറ്റനിലയിൽ...

കണ്ടത് ജനനേന്ദ്രിയം അറ്റനിലയിൽ...

അന്നുരാത്രി സ്വാമി ഹാളിലായിരുന്നു കിടന്നിരുന്നത്. സ്വാമിക്ക് പാലും പഴവും നൽകി താൻ മുറിയിലേക്ക് പോയ ശേഷമാണ് ബഹളം കേട്ടതെന്നും, പുറത്തുവന്നു നോക്കിയപ്പോൾ മകൾ ഓടിപോകുന്നതും, സ്വാമിയെ ജനനേന്ദ്രിയം അറ്റനിലയിലും കണ്ടുവെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്.

കാമുകനും പങ്കെന്ന്...

കാമുകനും പങ്കെന്ന്...

സ്വാമി ഒരിക്കലും മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോയിട്ടില്ലെന്നാണ് അമ്മയുടെ വാദം. മകളുടെ കാമുകൻ തങ്ങളുടെ കൈയിൽ നിന്നും പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്നും അതിനാൽ സംഭവത്തിൽ കാമുകനും പങ്കുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

മൊഴി നൽകാൻ നിർബന്ധിച്ചു...

മൊഴി നൽകാൻ നിർബന്ധിച്ചു...

സംഭവത്തിന് ശേഷം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് മകൾ ഓടിപോയത്. എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്ന് തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്തെന്നും 40 ലക്ഷം രൂപ വാങ്ങിയെന്നും മൊഴി നൽകാൻ നിർബന്ധിച്ചുവെന്നുമാണ് അമ്മയുടെ പരാതി.

English summary
swami gangeshananda case; mother's allegations against daughter
Please Wait while comments are loading...