സ്വാമിയുടെ ലിംഗംമുറിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍... മുറിച്ചിട്ടില്ലെന്ന് പെൺകുട്ടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു. അതിന്റെ മേല്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വാമി ഗംഗേശാനന്ദക്ക് അനുകൂലമായി പെണ്‍കുട്ടി എഴുതിയ കത്ത് കോടതയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്. പോലീസ് ഗൂഢാലോചന നടത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.

ഞെട്ടിപ്പിക്കുന്ന കത്ത്

ഞെട്ടിപ്പിക്കുന്ന കത്ത്

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടി സ്വാമിയുടെ അഭിഭാഷകന് നല്‍കിയ കത്തിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍.

പീഡിപ്പിച്ചിട്ടില്ല, അച്ഛനെ പോലെ

പീഡിപ്പിച്ചിട്ടില്ല, അച്ഛനെ പോലെ

സ്വാമി ഗംഗേശാനന്ദയെ വര്‍ഷങ്ങളായി അറിയാം എന്നും പിതൃതുല്യനാണ് എന്നും ആണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. സ്വാമി ഇതുവരെ തന്നെ പീഡിപ്പിച്ചിട്ടില്ല എന്നും പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നുണ്ട്.

ലിംഗം മുറിച്ചിട്ടില്ല

ലിംഗം മുറിച്ചിട്ടില്ല

താന്‍ സ്വാമിയുടെ ലിംഗം മുറിച്ചിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും പെണ്‍കുട്ടി കത്തില്‍ നടത്തിയിട്ടുണ്ട്. കേസില്‍ പോലീസ് ഗൂഢാലോചനയും ആരോപിക്കുന്നുണ്ട്.

അയ്യപ്പദാസും മറ്റ് രണ്ട് പേരും

അയ്യപ്പദാസും മറ്റ് രണ്ട് പേരും

സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ തന്റെ പരിചയക്കാരനായ അയ്യപ്പദാസും അയാളുടെ സുഹൃത്തുക്കളായ മനുവും അജിത്ത് കുമാറും ആണ് കുറ്റക്കാര്‍ എന്നും പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്. സ്വാമിയുമായി അയ്യപ്പദാസിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു എന്നും ആരോപിക്കുന്നുണ്ട്.

കത്ത് സ്ഥിരീകരിച്ചു?

കത്ത് സ്ഥിരീകരിച്ചു?

ഗംഗേശാനന്ദയുടെ അഭിഭാഷകന് നല്‍കിയ കത്ത് താന്‍ തന്നെ നല്‍കിയതാണെന്ന് പെണ്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതലൊന്നും പറയാനില്ലെന്നും പെണ്‍കുട്ടി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

പ്രേരിപ്പിച്ചത് അയ്യപ്പദാസ്

പ്രേരിപ്പിച്ചത് അയ്യപ്പദാസ്

അയ്യപ്പദാസിനെ സ്വാമിക്കും തന്റെ കുടുംബത്തിനും അറിയാം. സ്വാമി പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അയ്യപ്പദാസ് ആണ് കൃത്യം ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചത് എന്നാണ് പെണ്‍കുട്ടി എഴുതിയ കത്തില്‍ ഉള്ളത്.

എഡിജിപി ബി സന്ധ്യ

എഡിജിപി ബി സന്ധ്യ

അയ്യപ്പദാസ് തയ്യാറാക്കിയഗൂഢാലോചന പ്രകാരം എഡിജിപി ബി സന്ധ്യയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കുടുംബവുമായും സ്വാമിയുമായും ബി സന്ധ്യക്ക് ശത്രുതയുള്ളതിനാല്‍ അവരുമായി ബന്ധപ്പെട്ടില്ല എന്നതാണ് അടുത്ത കാര്യം.

ജനനേന്ദ്രിയം മുറിക്കാന്‍ പറഞ്ഞത്

ജനനേന്ദ്രിയം മുറിക്കാന്‍ പറഞ്ഞത്

തനിക്ക് കത്തി നല്‍കിയും സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ പറഞ്ഞതും അയ്യപ്പദാസ് ആണ് എന്നാണ് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നത്. പക്ഷേ അന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നു.

മുറിക്കാനായി ചെന്നു... പക്ഷേ

മുറിക്കാനായി ചെന്നു... പക്ഷേ

അന്ന് രാത്രി അയ്യപ്പദാസിന്റെ നിര്‍ദ്ദേശ പ്രകാരം സ്വാമിയുടെ അടുത്ത് ചെന്നെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. പിന്നീട് കേട്ടത് സ്വാമിയുടെ നിലവിളി ആയിരുന്നത്രെ.

നിലവിളി കേട്ട് പുറത്തേക്കോടി

നിലവിളി കേട്ട് പുറത്തേക്കോടി

സ്വാമിയുടെ നിലവിളി കേട്ട് താന്‍ പുറത്തേക്കോടുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ബി സന്ധ്യയുടെ വീട്ടിലേക്ക് ചെല്ലനായിരുന്നു അയ്യപ്പ ദാസിന്റെ നിര്‍ദ്ദേശം. എന്നാല്‍ അവിടെ ചെന്ന് കോളിങ് ബെല്‍ അടിച്ചങ്കെിലും ആരും വാതില്‍ തുറന്നില്ല. പിന്നീടാണ് 100 ല്‍ വിളിച്ച് പോലീസിനോട് വിവരം പറഞ്ഞത് എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍

പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍

പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവങ്ങളെല്ലാം തകിടം മറിയുകയായിരുന്നു എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. പല തവണ പോലീസ് മൊഴി തിരുത്തി എഴുതിയെന്നാണ് ആക്ഷേപം.

വായിക്കാന്‍ അറിയാത്തതിനാല്‍

വായിക്കാന്‍ അറിയാത്തതിനാല്‍

തനിക്ക് വായിക്കാന്‍ അറിയില്ലെന്ന് പോലും പെണ്‍കുട്ടിയുടെ കത്തില്‍ ഉണ്ട്. അതുകൊണ്ടാണത്രെ പോലീസ് തിരുത്തിയെഴുതിയ മൊഴിയില്‍ എന്തൊക്കെയുണ്ട് എന്ന് പരിശോധിക്കാന്‍ കഴിയാതെ പോയത്

 വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍

വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍

തന്നെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത് എന്നാണ് മറ്റൊരു ആരോപണം. തിരിച്ചെത്തിയപ്പോള്‍ തന്നെ കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു എന്ന ആക്ഷേപവും പെണ്‍കുട്ടി ഉന്നയിക്കുന്നുണ്ട്.

അമ്മയും സ്വാമിയും തമ്മില്‍...

അമ്മയും സ്വാമിയും തമ്മില്‍...

പോലീസ് കെട്ടിച്ചമച്ച കഥ അംഗീകരിക്കാന്‍ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി ആവശ്യപ്പെട്ടു എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. അമ്മയും സ്വാമിയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് പറയാനും പോലീസ് ആവശ്യപ്പെട്ടത്രെ.

English summary
Swamy Gangesananda Case: New Controversy, girl's letter in court.
Please Wait while comments are loading...