'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ പിസി ജോർജിന്റെ സമ്മർദ്ദം';സരിതയുടെ രഹസ്യമൊഴി
കൊച്ചി; സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എസ് പി മധുസൂദനനും സംഘവുമാണ് സരിതയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരായി സ്വപ്നയ്ക്ക് വേണ്ടി മൊഴി നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടായെന്നും സരിത ആരോപിച്ചു.

പിസി ജോർജും ഞാനും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് മൊഴി റെക്കോഡ് ചെയ്തത്. ശബ്ദ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ അവർ ചോദിച്ചു. അത് സംബന്ധിച്ച് ഞാൻ മൊഴി നൽകിയിട്ടുണ്ട്,സരിത പറഞ്ഞു.
സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽ വച്ച് അറിയാവുന്നതിനാൽ പിൻമാറിയെന്നാണ് സരിത മൊഴിയിൽ പറയുന്നത്. ഫെബ്രുവരി മുതൽ ഗൂഢാലോചന നടന്നതായി അറിയാം. ക്രൈം നന്ദകുമാറും സ്വപ്നയും ജോർജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്താന്‍ പി സി ജോര്‍ജ് രണ്ട് തവണ വിളിപ്പിച്ചെന്നും സരിത ആരോപിച്ചു.
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ
സ്വപ്നയ്ക്ക് നിയമസഹായം നൽകുന്നത് ജോർജ് ആണെന്നും സരിത മൊഴി നൽകിയിട്ടുണ്ട്. തന്റെ കൈയിലുള്ള ശബ്ദരേഖകള്‍ സരിത അന്വേഷണ സംഘത്തിന് കൈമാറി. കേസിൽ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.












Click it and Unblock the Notifications