• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍'; ജലീല്‍ ഉന്നയിക്കുന്ന സംശയങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫലിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍. നൗഫലും കുടുംബവും ഫിറോസ് കുന്നംപറമ്പിലുമായി അടുത്ത ബന്ധം ഉള്ളവരാണെന്ന് കെ ടി ജലീല്‍ ആരോപിച്ചു. തവനൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനൊപ്പം നൗഫലിന്റെ സഹോദരന്‍ പ്രവര്‍ത്തിച്ചുവെന്നും, വിവാദ വനിതയുടെ നമ്പര്‍ നൗഫലിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

യതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ട അങ്ങാടിപ്പുറം സ്വദേശി നൗഫല്‍ പിടിയില്‍. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നൗഫലിനു മാനസികപ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.തന്റെ പേര് വിഷയത്തിലേക്ക് വലിച്ചിട്ടതോടെയാണ് ജലീല്‍ രംഗത്തെത്തിയത്.

'കലിപ്പന്റെ കാന്താരി' ട്രോളും കൂടെ ചോദ്യവും; പിസി ജോര്‍ജിനെ എയറിലാക്കി അരുണ്‍ കുമാര്‍'കലിപ്പന്റെ കാന്താരി' ട്രോളും കൂടെ ചോദ്യവും; പിസി ജോര്‍ജിനെ എയറിലാക്കി അരുണ്‍ കുമാര്‍

1


പിടിയിലായ നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകരാണ്. നൗഫലിന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം നല്‍കിയത് ഫിറോസാണെന്നും ജലീല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ച ആളാണെന്നും ജലീല്‍ പറഞ്ഞു.

2


മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും പുകഴ്ത്തിയ നൗഫലിന്റെ വാക്കിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. മറ്റാരുടെയോ നിര്‍ദ്ദേശം നൗഫലിന് ഉണ്ടായിരുന്നുവെന്ന് വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാല്‍ വ്യക്തമാകും എന്നും കെ ടി ജലീല്‍ ആരോപിക്കുന്നു. വിവാദ വനിതയുടെ നമ്പര്‍ നൗഫലിന് കിട്ടിയതിലും ദുരൂഹതയുണ്ടെന്നും സഭ സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വഴിയൊരുക്കാനായുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ജലീല്‍ ആരോപിക്കുന്നുണ്ട്.

3


കെടി ജലീല്‍ പറഞ്ഞത്:
നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആളുകള്‍. നൗഫലിന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നല്‍കിയത് ഫിറോസ് കുന്നുംപറമ്പില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു.

4


മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകള്‍ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാല്‍ മറ്റാരോ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കുന്നത് മനസ്സിലാക്കാം.സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം.ഇദ്ദേഹത്തിന് വിവാദ വനിതയുടെ നമ്പര്‍ കിട്ടിയതിലും ദുരൂഹതയുണ്ട്. നിയമസഭ നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാന്‍ നടത്തിയ ഗൂഡാലോചനയാണിതെന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ട്.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

5


അതേസമയം, മുന്‍ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നു പറഞ്ഞു നൗഫല്‍ എന്നയാള്‍ ഫോണില്‍ വിളിച്ചിരുന്നെന്നാണ് സ്വപ്ന പറഞ്ഞിരുന്നു. തന്റെ മകനാണ് ഈ കോള്‍ എടുത്തതെന്നും അത് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സ്വപ്ന പറഞ്ഞു. ഇതിന് ശേഷം വീണ്ടും വിളിച്ച് മരട് അനീഷ് എന്നയാളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിന്റെ ശബ്ദരേഖയും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടുത്തിയാണ് ഡിജിപിക്ക് പരാതി നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു.

6

സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍:

'മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുന്‍മന്ത്രി കെ.ടി.ജലീലിന്റെയും പേരുകള്‍ പറയുന്നതും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നിര്‍ത്താനാണ് ഭീഷണി. അല്ലെങ്കില്‍ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളില്‍ നൗഫല്‍ എന്നു പറഞ്ഞയാള്‍ കെ.ടി.ജലീല്‍ പറഞ്ഞാണ് വിളിക്കുന്നതെന്നു പറഞ്ഞു.

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  7


  എന്റെ മകനാണ് ആദ്യത്തെ കോള്‍ എടുത്തത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ കോളില്‍ മരട് അനീഷ് എന്ന ആളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയും ആണ് ഇവരുടെ ഉദ്ദേശം എന്ന് എനിക്ക് മനസ്സിലായി.

  English summary
  swapna suresh's complaint: kt jaleel against firos kunnamparambil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X