Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോൺ ഡെൽറ്റയേക്കാൾ അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ കണ്ടെത്താം

ദില്ലി; ദക്ഷിണഫ്രിക്കയിൽ സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദമായ B.1.1.529 എന്ന ഒമിക്രോൺ ലോകത്താകെ വലിയ ഭീതിവിതച്ചിരിക്കുകയാണ്. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം തകർക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വ്യാപിക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

50 തവണ ജനിതകവ്യതിയാനം സംഭവിച്ചതാണ് പുതിയ വൈറസ് എന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ഇവ മറ്റ് വേദഭേദങ്ങളായ ബീറ്റയോ ഡെൽറ്റയോ പോലെ അല്ലഅതേസമയം
നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായി എന്നതിനാൽ അവ കൂടുതൽ അപകടകാരിയാണോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

 coronavirus24-1636432066-163

തുടക്കത്തിൽ താത്പര്യമുണര്‍ത്തുന്ന വകഭേദം(വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റ്) എന്നായിരുന്നു ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്. വൈകാതെ തന്നെ ആശങ്ക പരത്തുന്ന വകഭേദം(വേരിയന്‍റ് ഓഫ് കണ്‍സേണ്‍) എന്ന നിലയിലേക്ക് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. അതേസമയം ഇവ എത്രതതോളം അപകടകരമാണെന്നും വ്യാപനശേഷി കൂടുതലാണോയെന്നത് സംബന്ധിച്ചും യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു എച്ച് ഒ) വ്യക്തമാക്കിയിട്ടുണ്ട്.
ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത കണ്ടെത്തുന്നതിന് ആഴ്ചകൾ വേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം ദക്ഷിണാഫ്രിക്കയിൽ രോഗവ്യാപനം കൂടുന്നത് പുതിയ വകഭേദം ഭീഷണിയാണെന്ന സൂചന നൽകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലക്ഷണങ്ങൾ എന്തൊക്കെ?

പനിയാണ് പ്രാഥമിക ലക്ഷണമെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോക്ടർ ഉൻബെൻ പില്ലൈ പറയുന്നു. പനി, തൊണ്ട വേദന, ക്ഷീണം, തലവേദന, ശ്വാസം മുട്ടല്‍, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളും രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ നേരിതാണെങ്കിലും പരിചിമല്ലാത്ത രീതിയിലുള്ള ലക്ഷണങ്ങളും രോഗികളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഒമൈക്രോണിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർ ഡോക്ടർ ആഞ്ചലിക് കോറ്റ്‌സി പറയുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രോഗികളിൽ പ്രായഭേദമന്യേ കടുത്ത ക്ഷീണം കണ്ടെത്തിയ്യിട്ടുണ്ടെന്ന് കോറ്റിസി വ്യക്തമാക്കി. എന്നാൽ ഓക്സിജന്റെ അളവ് താണുപോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മാത്രമല്ല ചില രോഗികൾക്ക് മാത്രമാണ് കടുത്ത പനി അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പാക്കാതെ തന്നെ പലരും രോഗമുക്തി നേടിയിട്ടുണ്ടെ്നും ഇവർ പറയുന്നു. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റയെക്കാൾ അപകടകാരിയാണോ അതോ വ്യാപന ശേഷിയുണ്ടോയെന്ന് ഇപ്പോൾ പറയുക എളുപ്പമല്ല. എന്നിരുന്നാലും ഡെൽറ്റ പോലെ തന്നെ ഒമിക്രോണിനും വ്യാപന ശേഷി ഉണ്ട്. നേരത്തേ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ബീറ്റയെക്കാൾ വ്യാപനശേഷിയുണ്ടെന്നും അവർ പറയുന്നു.

വാക്സിൻ പ്രതിരോധത്തെ മറികടക്കുമോ?

കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമാണ് കൊവിഡ് വാക്സിനുകൾ. നിലവിൽ പല രാജ്യങ്ങളിലും വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ഒമിക്രോൺ വകഭേദം വാക്സിൻ പ്രതിരോധത്തെ മറികടക്കുമോയെന്നതാണ് പ്രധാന ആശങ്ക ഉയർത്തുന്നത്. മിക്ക വാക്സിനുകളും വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെയാണ് ലക്ഷ്യമിടുന്നത്. ഇവയാണ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ വൈറസിനെ സഹായിക്കുന്നത്. ഒമിക്രോൺ ആശങ്ക സൃഷ്ടിക്കാനുള്ള കാരണം സ്പൈക്ക് പ്രോട്ടീനുകളിൽ 30 ഓളം ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്നതാണ്. ഈ സാഹചര്യത്തിൽ ഇവ വാകിസ്നുകളുടെ കാര്യക്ഷമതയെ കുറയ്ക്കുമോയെന്നതാണ് ആശങ്ക.

ആർ ടി- പി സി ആർ പരിശോധനയിലൂടെ കണ്ടെത്താം

Recommended Video

cmsvideo
    മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

    ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം നിലവിലുള്ള പരിശോധന രീതികളിലൂടെ കണ്ടെത്താൻ സഹായിക്കും. ആന്റിജൻ, ആർടി-പി സി ആർ , ജനിതക ശ്രേണീകരണം എന്നിവയിലൂടെ വൈറസ് സ്ഥിരീകരിക്കാം. അതേസമയം ഒമിക്രോൺ വൈറസാണോ സ്ഥിരീകരിച്ചതെന്ന് അറിയാൺ ജെനോം സീക്വൻസിംഗ് പഠനം ആവശ്യമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+