കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മകനെതിരെ നടപടികള്‍ തുടരാമെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

Arun Kumar
കൊച്ചി:പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെതിരെയുള്ള നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. അരുണ്‍ കുമാറിനെതിരെയുള്ള വിജിലന്‍സ് കേസ് ഇഴഞ്ഞു നീങ്ങുന്നു എന്ന് കാണിച്ച സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. വിജിലന്‍ ഡയറക്ടര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വിഎസിന്റെ മകനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

അരുണ്‍ കുമാറിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എടുക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.

11 ക്രമക്കേടുകള്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഉന്നയിച്ചത്. പരാതി കൈപ്പറ്റിയ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ലോകായുക്ത അന്വേഷണമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഭരണം മാറിയപ്പോള്‍ പരാതി പരിശോധിക്കാന്‍ നിയമസഭ സമിതി രൂപീകരിച്ചു. ഈ സമിതിയാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

ഐഎച്ച്ആര്‍ഡി ഡയറക്ടറായുള്ള നിയമനം, അനധികൃത സ്വത്ത് സമ്പാദനം, വിദേശ യാത്രകള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷം നടത്തിയത്.

English summary
High Court direct to take further action against Arun Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X