കരുത്തനായ വ്യക്തിത്വം, കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് എംകെ സ്റ്റാലിന്‍
ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവും മു സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കരുത്തനായ വ്യക്തിത്വമായിരുന്നു കോടിയേരിയുടേതെന്ന് സ്റ്റാലിന്‍ പറഞ്ഞു. അടിയന്തരാവസ്ഥാ കാലത്ത് കോടിയേരി ജയിലില്‍ കിടന്ന കാര്യം സ്റ്റാലിന്‍ അനുസ്മരിച്ചു.
അപ്പോളോ ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതായും സ്റ്റാലിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അപ്പോളോയിലെത്തിയിരുന്നു.

IMAGE CREDIT: MK STALIN FB PAGE
അതേസമയം കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാല് മണ്ഡലങ്ങളിലെ സ്ഥാപനങ്ങള്‍ നാളെ അടച്ചിടും. മാഹി തലശ്ശേരി, ധര്‍മടം, കണ്ണൂര്‍, മണ്ഡലങ്ങളിലെ സ്ഥാപനങ്ങളാണ് നാളെ അടച്ചിടുന്നത്. മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും മരണത്തില്‍ അനുശോചിച്ചു. വിഎസ്സിന്റെ മകന്‍ അരുണ്‍ കുമാറാണ് അനുശോചനം അറിയിച്ചത്.
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സഖാവ് കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. അനുശോചനം അറിയിക്കണം എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തില്‍ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.
സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമ തല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുസ്മരിച്ചു.












Click it and Unblock the Notifications