തമിഴ്നാട്ടില്‍ സീറ്റ് കുറയുമെങ്കിലും "ഇന്ത്യാ" സഖ്യം വാഴും: പിളരാത്ത എന്‍ഡിഎയ്ക്ക് പരമാവധി 8 സീറ്റ് മാത്രം
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഇത്തവണയും ഡി എം കെ സഖ്യത്തിന് മുന്‍തൂക്കമെന്ന് സർവ്വെ. എന്നാല്‍ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാന്‍ സാധിച്ചില്ലേക്കുമെന്നും ടൈംസ് നൗ - ഇ ടി ജി സർവ്വേ വ്യക്തമാക്കുന്നു. ആകെയുള്ള 39 സീറ്റുകളില്‍ 30 മുതല്‍ 34 വരെ സീറ്റുകളിലായിരിക്കും ഡി എം കെ , കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കുകയെന്നാണ് സർവ്വെ അവകാശപ്പെടുന്നത്.
മറുവശത്ത് നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ എന്‍ ഡി എ സഖ്യത്തിനും ലഭിച്ചേക്കാം. എന്നാല്‍ എ ഐ എ ഡി എം കെ സഖ്യം വിടുന്നതിന് മുമ്പ് എടുത്ത സാമ്പിളുകളാണ് സർവ്വേയ്ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും ചാനല്‍ വ്യക്തമാക്കുന്നു. പൂജ്യം അല്ലെങ്കില്‍ രണ്ട് സീറ്റുകള്‍ മറ്റ് പാർട്ടികള്‍ക്കും സർവ്വേ പ്രവചിക്കുന്നു.

2019 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39 ല്‍ 38 സീറ്റും നേടാന്‍ ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. ഡി എം കെ മത്സരിച്ച 20 ല്‍ 20 സീറ്റിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 9 ല്‍ എട്ടിലും ഇടത് പാർട്ടികളായ സി പി എമ്മും സി പി ഐയും രണ്ട് വീതം സീറ്റുകളിലും വിജയിച്ചു. ലീഗ്, എം ഡി എം കെ , വി സി കെ, തുടങ്ങിയ നാല് കക്ഷികള്‍ ഒരോ സീറ്റുകളിലും വിജയിച്ചു.
ബി ജെ പി സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു എ ഐ എ ഡി എം കെയുടെ മത്സരം. തേനി ഒഴി മത്സരിച്ച 19 സീറ്റിലും പാർട്ടി പരാജയപ്പെട്ടു. തേനിയില്‍ മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ മകന്‍ രവീന്ദ്രനാഥായിരുന്നു വിജയി. അടുത്തിടെ രവീന്ദ്രനാഥിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബി ജെ പി, വിജയകാന്തിന്റെ ഡി എം ഡി കെ തുടങ്ങിയ പാർട്ടികളൊക്കെ മത്സരിച്ച എല്ലാ സീറ്റിലും തോല്‍വി അറിഞ്ഞു.
അതേസമയം, കേരളത്തില്‍ ഇത്തവണ ബി ജെ പി ഒരു സീറ്റ് നേടാന്‍ സാധ്യതയുണ്ടെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. പതിവ് പോലെ പൂജ്യം സീറ്റില്‍ ബി ജെ പി ഇത്തവണയും ഒതുങ്ങിയേക്കാം, അല്ലെങ്കില്‍ ഒരു സീറ്റ് വരെ നേടിയേക്കാം എന്നതാണ് പ്രവചനം. എല്‍ ഡി എഫ് , യു ഡി എഫ് കക്ഷികളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ രണ്ട് കക്ഷികളേയും ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി 20 സീറ്റുകള്‍ ഇവർ നേടിയേക്കാമെന്നും സർവ്വെ പറയുന്നു. ഇതില്‍ തന്നെ കോണ്‍ഗ്രസിനാണ് മുന്‍ തൂക്കം. 11 മുതല്‍ 12 വരെ സീറ്റുകള്‍ അവർ തനിച്ച് നേടിയേക്കാം. അതേസമയം സി പി എമ്മിന് മൂന്ന് മുതല്‍ നാല് വരെ സീറ്റും ലഭിച്ചേക്കുമെന്നും സർവ്വെ അവകാശപ്പെടുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications