വാക്‌സിനെടുക്കാത്ത അധ്യാപകര്‍ രണ്ടാഴ്ചത്തേക്ക് വരേണ്ടതില്ല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണമെന്നും ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടതെന്നും കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണന്നും അദ്ദേഹം പറഞ്ഞു. 446 സ്‌കൂളുകള്‍ക്കാണ് ഫിറ്റ്‌നസ് ലഭിക്കാനുള്ളത്. വാക്‌സിനെടുക്കാതെ 2282 അധ്യാപകര്‍ നിലവിലുണ്ട്. ഇവരോട് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ വാക്സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിയ്ക്ക് വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഫണ്ട് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് തുടങ്ങിയവ വാങ്ങുന്നതിന് 2.85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ നേരിട്ടെത്താന്‍ പറ്റാത്തത് വിദ്യാര്‍ത്ഥികളുടെ അയോഗ്യതയായി കണക്കാക്കില്ലെന്ന് വിദ്യഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ ആശങ്ക മാറാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നാളെ സുപ്രധാന ദിനമാണെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കല്‍ നടപടിയോട് സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കലിനെ സ്വാഗതം ചെയ്യുകയാണെന്നും കോവിഡിനോട് ജാഗ്രത പുലര്‍ത്തി കുട്ടികള്‍ സ്‌കൂളിലേക്ക് എത്തട്ടെയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സ്‌കൂള്‍ തുറക്കുന്നതിന്റെ സന്തോഷം തനിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
ആദ്യ രണ്ടാഴ്ച്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം കോവിഡ് വ്യാപനസ്ഥിതി കൂടി നേക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുക. ഡിസംബര്‍ വരെയുള്ള പാഠ്യപദ്ധതി - പഠന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ വിദ്യഭ്യാസ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂള്‍ തുറക്കുമെന്ന് അറിയിപ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും.












Click it and Unblock the Notifications