കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനോട് പാര്‍ക്കിംഗ് ഫീസ് ചോദിച്ചാല്‍...

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: വനിത പൊലീസിന്റെ ഭര്‍ത്താവിനോട് പാര്‍ക്കിംഗ് ഫീസ് ആവശ്യപ്പെട്ട പ്ളസ്ടു വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം. സംഭവത്തെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ സ്വദേശിയായ അരുണ്‍കുമാറി(17)നാണ് പൊലീസുകാരുടെ മര്‍ദ്ദനം ഏറ്റത്. പാര്‍ക്കിംഗ് ഫീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുള സൗത്ത് പൊലീസ് സ്റ്റേഷനെതിരെ കുട്ടിയുടെ അമ്മ റബീഖ ബായ് ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നല്‍കി. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ കഴുത്തിനും കൈയ്ക്കും പരുക്കുണ്ട്.

Alapuzha

ക്ളാസില്ലാത്ത ദിവസങ്ങളില്‍ ആലപ്പുഴ ബീച്ചില്‍ പാര്‍ക്കിംഗ് ഫീസ് പിരിയ്ക്കാന്‍ അരുണ്‍ പോകുമായിരുന്നു. ജൂണ്‍ ഒന്നിന് കാറിലെത്തിയ വനിത പൊലീസിന്റെ ഭര്‍ത്താവില്‍ നിന്നും കുട്ടി പാര്‍ക്കിംഗ് ഫീസായി 20 രൂപ ഈടാക്കിയിരുന്നു. അല്‍പ സമയം കഴിഞ്ഞ് യൂണിഫോമിലെത്തിയ വനിത പൊലീസ് കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്നെത്തിയ രണ്ട് പൊലീസുകാര്‍ കുട്ടിയെ ബലമായി ജീപ്പില്‍ പിടിച്ച് കയറ്റാന്‍ ശ്രമിച്ചു. 20 രൂപ പിടിച്ച് വാങ്ങുകയും ചെയ്തു. കുട്ടി നിലവിളിച്ചതോടെ പൊലീസ് പോയി.

ജൂണ്‍ 6 ന് വൈകുന്നേരും ബീച്ചില്‍ ക്രിക്കറ്റ് കളിയ്ക്കാനെത്തിയ അരുണിനെ പൊലീസ് പിടിച്ച് കൊണ്ടുപോയി, ബോധം കെടുന്നവരെ സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ മുഖേന പൊലീസ് സ്‌റേറഷനിലെത്തുകയായിരുന്നു അരുണിന്റെ അമ്മ. പെറ്റിക്കേസാണ് ചാര്‍ജ്ജ് ചെയ്തിരുന്നത്. എന്നാല്‍ മൊബൈലിലൂടെ സ്ത്രീയെ ശല്യം ചെയ്തതിനാണ് അരുണിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

English summary
Teen charges parking fee from cop's husband, beaten up at police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X