സ്വാമിയുടെ ലിംഗഛേദനം; മറ്റൊരു സ്വാമി ഇടനിലക്കാരനായി; ഫോണ്‍ സംഭാഷണം ആസൂത്രിതം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗഛേദനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. സ്വാമിയെ രക്ഷിക്കാനായി സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇത്തരമൊരു ഫോണ്‍ സംഭാഷണത്തില്‍ കലാശിച്ചതെന്നാണ് സൂചന. മറ്റൊരു സ്വാമി ഇടനിലക്കാരനായെന്നും ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നു.

അഭിഭാഷകന്റെ ഓഫീസിലെത്തിയ സ്വാമിയാണ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുന്നത്. പെണ്‍കുട്ടിയോട് സംസാരിച്ചു തുടങ്ങുന്ന സ്വാമി അഭിഭാഷകന് ഫോണ്‍ കൈമാറുകയായിരുന്നു. വഞ്ചിയൂരുള്ള അഭിഭാഷകന്റെ ഓഫീസിലാണ് തങ്ങളുള്ളതെന്നും ഇയാള്‍ പറയുന്നുണ്ട്. സന്യാസി സമൂഹത്തിന്റെ പേരുദോഷം ഇല്ലാതാക്കാനാണ് സ്വാമി ഇടനിലക്കാരനായതെന്നാണ് റിപ്പോര്‍ട്ട്.

swamy-sreehari

ഗംഗേശാനന്ദ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സന്യാസി സംഘങ്ങളില്‍ സജീവമായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ ഗംഗേശാനന്ദ നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

അഭിഭാഷകനുമായുള്ള പെണ്‍കുട്ടിയുടെ സംഭാഷണത്തില്‍ പെണ്‍കുട്ടിയുടെ പല തുറന്നുപറച്ചിലുകളും കള്ളമാണെന്ന് വ്യക്തമാകും. സ്വാമിയുടെ ലിംഗം മുറിച്ചത് എങ്ങിനെയാണെന്നതും സെമണ്‍ വസ്ത്രത്തില്‍ തേച്ചത് എങ്ങിനെയാണെന്നും വിവരിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ടെലഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ കേസില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് എന്താണെന്നത് നിര്‍ണായകമാണ്.


English summary
Telephone conversation of the girl who chopped of swami genital
Please Wait while comments are loading...