മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങള്‍ തകര്‍ത്തു, ഹര്‍ത്താല്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പൂക്കോട്ടുപാടത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകര്‍ത്തതെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു. വില്ലത്ത് ശിവക്ഷേത്രത്തിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹങ്ങളാണ് തകര്‍ത്തത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രതിഷേധ സൂചകമായി പൂക്കോട്ട്പാടത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. മുമ്പ് മറ്റൊരു ക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. വാണിയമ്പലം ശ്രീ ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം.

Xjail

പ്രതിഷ്ഠ ഇളക്കിയെടുത്ത് അക്രമികള്‍ വലിച്ചെറിയുകയായിരുന്നു. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. ഈ സംഭവത്തിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. മുമ്പ് അങ്ങാടിപ്പുറം ക്ഷേത്ര വാതില്‍ അജ്ഞാത സംഘം തീവച്ചിരുന്നു.

താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും പ്രതികള്‍ പിടിക്കപ്പെട്ടില്ല. അങ്ങാടിപ്പുറത്തും താനാളൂരിലും അക്രമികളെ പിടികൂടണമെന്ന് എല്ലാ മതവിഭഗങ്ങളും സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.

English summary
Temple Vandalised in Malappuram
Please Wait while comments are loading...