Get Updates
Get notified of breaking news, exclusive insights, and must-see stories!

തളങ്കര ബഷീര്‍ വധം: പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 24ന്

വിദ്യാനഗര്‍: കുത്തേറ്റ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തളങ്കര ഖാസിലേന്‍ ബീഫാത്തിമ മന്‍സിലിലെ അബൂബക്കറിന്റെ മകന്‍ കെഎ ബഷീര്‍(22)മരിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി(രണ്ട്) കണ്ടെത്തി. ശിക്ഷ 24ന് വിധിക്കും.

2012 ഫെബ്രുവരി 23ന് രാത്രി തളങ്കര മാലിക്ദിനാര്‍ പള്ളിക്ക് സമീപത്തെ ഗ്രൗണ്ടില്‍ വെച്ചാണ് ബഷീറിന് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ 2012 ഏപ്രില്‍ 5നാണ് മരിച്ചത്. മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പ്രതികളിലൊരാളുടെ മുഖത്ത് കൊണ്ടതിന്റെ വിരോധത്തിലായിരുന്നു സോഡാകുപ്പി പൊട്ടിച്ചും കത്തികൊണ്ടും കുത്തിയത്.

murder

തളങ്കര ഖാസിലേന്‍ റിയാസ് മന്‍സിലില്‍ പിഎ റിയാസ് (28), തളങ്കര വെസ്റ്റ് ഉബൈദ് മന്‍സിലിലെ പി.എ ബാദുഷ(22), തളങ്കര വില്ലേജ് ഓഫീസിന് സമീപത്തെ ജാസിര്‍(23) എന്നിവരാണ് കേസിലെ പ്രതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+