തലശേരി- മാഹി ബൈപ്പാസിന് വഴിതെളിഞ്ഞു; മുപ്പതു മാസത്തിനകം വാഹനങ്ങൾ ഓടും

  • Posted By:
Subscribe to Oneindia Malayalam

വടകര: നാലു പതിറ്റാണ്ടുകൾക്ക് ശേഷം നിർദ്ദിഷ്ട തലശ്ശേരി- മാഹി ബൈപാസ് റോഡിന്റെ നിർമ്മാണത്തിന് മണ്ണിളകിത്തുടങ്ങി. റോഡ് ആരംഭിക്കുന്ന മുഴപ്പിലങ്ങാട് മുതൽ നിർദ്ദിഷ്ട ബൈപാസ്സിന് അക്വയർ ചെയ്ത സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കരാർ വ്യവസ്ഥയനുസരിച്ച് മുപ്പത് മാസങ്ങൾക്കകം റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കണം.

തോമസ് ചാണ്ടി പുറത്തേക്ക്.. കുരുക്ക് മുറുക്കി നിയമോപദേശം, ഇനി പിണറായിക്കും രക്ഷിക്കാനാവില്ല!

നിർമ്മാണ ചുമതലയുള്ള മുംബൈയിലേയും പെരുമ്പാവൂരിലേയും കൺസ്ട്രക്ഷൻ കമ്പനികളുടെ ഓഫീസ് എരഞ്ഞോളിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.മുഴപ്പിലങ്ങാട് മുതൽ പാറാൽ വരെയുള്ള ഭൂമി നഷ്ടപ്പെടുന്ന കുടുബങ്ങൾക്ക് ഇതിനകം നഷ്ട പ്രതിഫല സംഖ്യ നൽകിയിട്ടുണ്ട്. മറ്റിടങ്ങളിൽ നൽകേണ്ട തുക ദേശീയപാത അതോറിറ്റി ഒരു മാസത്തിനകം നിക്ഷേപിക്കും.

bypass

മൂന്നിടങ്ങളിൽ പാലം വരും

മുഴപ്പിലങ്ങാടിനും അഴിയൂരിനുമിടയിലുള്ള 18 കി.മീ. റോഡിന് മൂന്നിടങ്ങളിൽ പാലം നിർമ്മിക്കേണ്ടതുണ്ട്. മയ്യഴി, എരഞ്ഞോളി, ധർമ്മടം പുഴകൾക്ക് കുറുകെയാണ് പാലം നിർമ്മിക്കുക. 45 മീറ്റർ വീതിയിൽ നാലുവരി പാതയാണ് നിർമ്മിക്കുന്നത്.

തലശേരിയും മാഹിയും തൊടില്ല ഉത്തരകേരളത്തിലെ പ്രമുഖ നഗരങ്ങളായ മാഹിയും തലശ്ശേരിയും സ്പർശിക്കാതെയാണ് ബൈപാസ്സ് കടന്നു പോകുന്നത്. ദേശീയപാത 17 ൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരങ്ങളാണ് ഇവ രണ്ടും. അഴിയൂരിൽ നിന്നും ഇന്നത്തെ അവസ്ഥയിൽ മുഴപ്പിലങ്ങാട്ടെത്താൻ ചുരുങ്ങിയത് ഒന്നേകാൽ മണിക്കൂർ വേണം. എന്നാൽ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പതിനഞ്ച് മിനുട്ട് കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാനാവും.


ശ്വാസം മുട്ടുന്ന തലശേരിക്ക് ആശ്വാസം നിന്നുതിരിയാനാവാത്ത വിധം കാലത്ത് മുതൽ രാത്രി വൈകും വരെ ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന തലശ്ശേരിക്കും, മാഹിക്കും ഇതോടെ ശാപമോക്ഷമാകും. മുഴപ്പിലങ്ങാട്, ധർമടം, എരഞ്ഞോളി, കോടിയേരി ചൊക്ലി, അഴിയൂർ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിലൂടെയും കേന്ദ്ര ഭരണ പ്രദേശമായ മാഹിയുടെ ഉൾനാടൻ ഗ്രാമമായ പള്ളൂരിലൂടെയുമാണ് റോഡ് കടന്നു പോകുന്നത്. ഈ മേഖലയിൽ പുതിയ ബൈപ്പാസ്സ് വലിയ വികസന കുതിപ്പിന് ഇടയാക്കും.

പെട്രോൾ പമ്പുകൾക്കും ബാറുകൾക്കും പാരയാകും മാഹി ടൗണിൽ മാത്രം ദേശീയ പാതയിൽ ആറ് പ്രമുഖ പെട്രോൾ പമ്പുകൾ നിലവിലുണ്ട്. മുപ്പത് മദ്യശാലകളുമുണ്ട്. ബൈപ്പാസ് വരുന്നതോടെ പെട്രോൾ പമ്പുകൾക്കും മദ്യശാലകൾക്കും തിരിച്ചടിയായി മാറും. ഇത് മുൻകൂട്ടി കണ്ട വ്യാപാരികൾ നിർദ്ദിഷ്ട ബൈപ്പാസിന് ഇരുവശങ്ങളിലും പൊന്നും വില നൽകി മദ്യശാലകൾക്കും പെട്രോൾ പമ്പുകൾക്കുമായി സ്ഥലം വാങ്ങിവെച്ചിട്ടുണ്ട്.

നഗരവികസനം വഴി മാറും തലശ്ശേരി നഗരത്തിലും പുതിയ പാത വലിയ മാറ്റങ്ങൾക്ക് കാരണമാകും. നഗരവികസനം കിഴക്കൻ മേഖലയായ കുട്ടിമാക്കൂൽ ഭാഗത്തേക്ക് വഴിമാറും അവികസിത മേഖലയായ ഈ പ്രദേശത്തിന് വൻ വികസന സാദ്ധ്യതയാണ് മുന്നിലുള്ളത്. കുട്ടിമാക്കൂൽ പ്രദേശങ്ങളിൽ സ്ഥലത്തിന് വൻതോതിൽ വില വർദ്ധിച്ചിട്ടുണ്ട്. ഏതായാലും ബൈപ്പാസിന് വഴിതെളിഞ്ഞതോടെ തലശ്ശേരി, മാഹി നഗരങ്ങളിലെ ജനങ്ങൾ വലിയ ആഹ്ളാദത്തിലാണ്

English summary
thalaserry - mahi bypass is approved; wil be completed in 30 months

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്