തലശേരി പീഡനക്കേസിൽ ട്വിസ്റ്റ്! പെൺകുട്ടി പറഞ്ഞ പയ്യൻ ഒമ്പതാം ക്ലാസിൽ; പക്ഷേ, എങ്ങനെ പീഡിപ്പിച്ചു?
പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂർ: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പുതിയ ട്വിസ്റ്റ്. പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞ പയ്യനെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പെൺകുട്ടി നൽകിയ മൊഴിയിൽ ധാരാളം വൈരുദ്ധ്യമുണ്ടെന്നും, ദുരൂഹതകൾ അവശേഷിക്കുകയാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പെൺകുട്ടി ചൂണ്ടിക്കാണിച്ച പ്ലസ് വൺ വിദ്യാർത്ഥിയല്ല പീഡനം നടത്തിയിരിക്കുന്നത്. ഇതിനിടെ, പീഡനത്തിന് സൗകര്യമൊരുക്കിയെന്ന് പെൺകുട്ടി നേരത്തെ പറഞ്ഞ പിതൃസഹോദരിയും കേസിൽ നിരപരാധിയാണോയെന്നും പോലീസിന് സംശയമുണ്ട്.

കേസ് ഇങ്ങനെ...
സ്കൂൾ വിദ്യാർത്ഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നും, പെൺകുട്ടിയുടെ പിതൃസഹോദരിയാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്നുമായിരുന്നു തലശേരിയിലെ പീഡനക്കേസ്.

പിതൃസഹോദരി...
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന തന്നെ പിതൃസഹോദരി കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും, പഴയ തറവാട്ട് വീട്ടിൽ വെച്ച് ശീതള പാനീയം നൽകിയെന്നുമാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നത്.

യുവാവ് പീഡിപ്പിച്ചെന്ന്...
ശീതള പാനീയം കുടിച്ചതോടെ ഓർമ്മ നഷ്ടപ്പെട്ട തന്നെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവർ...
പാതിമയക്കത്തിലായിരുന്നുവെങ്കിലും നടന്ന സംഭവങ്ങളെല്ലാം തനിക്ക് ഓർമ്മയുണ്ടെന്നും, കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ തന്നെ ഒരു ഓട്ടോ ഡ്രൈവർ വീട്ടിലെത്തിച്ചുവെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

പ്രതിയെ കണ്ടെത്തി...
പെൺകുട്ടി പറഞ്ഞത് പ്രകാരം അന്വേഷണം നടത്തിയ പോലീസ് കോട്ടയം സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി ആരോപിച്ച പലകാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്ന് മനസിലായത്.

ഫോട്ടോയും വിലാസവും...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാളാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പെൺകുട്ടിയുടെ മൊബൈലിൽ നിന്ന് പയ്യന്റെ ഫോട്ടോയും വിലാസവും ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥി...
എന്നാൽ പെൺകുട്ടി പറഞ്ഞ സംഭവം നടക്കുമ്പോൾ പയ്യൻ കോട്ടയത്താണ് ഉണ്ടായിരുന്നത്. സംഭവസമയത്ത് ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന പയ്യൻ വടകരക്ക് അടുത്തുള്ള സ്ഥലത്തെത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നത് പോലീസിനും വിശ്വസിക്കാനായിട്ടില്ല.

സംശയം...
പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തെന്ന് പറയുന്ന പിതൃസഹോദരിയും സംഭവത്തിൽ നിരപരാധിയാണോ എന്നും പോലീസിന് സംശയമുണ്ട്.

പീഡനവിവരം...
കേസിൽ ദുരൂഹത വർദ്ധിച്ചതിനാൽ പെണ്‍കുട്ടിയുടെ ബന്ധുക്കൾ തമ്മിലുള്ള കുടുംബവഴക്കും പോലീസ് നിരീക്ഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണും സൈബർ സെല്ലിന്റെ സഹായത്തോടെ വിദഗ്ദ പരിശോധനക്ക് വിധേയമാക്കും. രണ്ട് വർഷമായി തുടരുന്ന പീഡനം വിദേശത്തുണ്ടായിരുന്ന പിതാവ് നാട്ടിലെത്തിയോടെയാണ് പെൺകുട്ടി പുറത്തുപറയുന്നത്.












Click it and Unblock the Notifications