ഫസല്‍ വധക്കേസ്; ഉന്നത ഉദ്യോഗസ്ഥരെ വെട്ടിലാക്കി സിബിഐ, നടപടി വേണം
കണ്ണൂര്‍: തലശേരി സൈദാര്‍പള്ളി ഫസല്‍ വധക്കേസില്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ. കേസ് വഴി തിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സിബിഐ ഉന്നയിക്കുന്നത്. ഡിവൈഎസ്പിയായിരുന്ന പിപി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം, സിഐ സുരേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. നിലവില്‍ കണ്ണൂര്‍ ഡിസിപിയാണ് സദാനന്ദന്‍. നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നു.
ഫസല്‍ വധക്കേസില്‍ അറസ്റ്റിലായത് സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവരാണ്. വിവിധ സംഘങ്ങള്‍ അന്വേഷിച്ചിട്ടും സിപിഎമ്മിലേക്കാണ് എത്തിയത്. സിബിഐ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഏറെകാലത്തിന് ശേഷം ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും കണ്ണൂരില്‍ പ്രവേശിക്കരുതെന്ന നിബന്ധന വച്ചു. എന്നാല്‍ ഈ നിബന്ധനയില്‍ അടുത്തിടെ ഇളവ് നല്‍കി. ഇതിനിടെയാണ് കേസ് വീണ്ടും ചര്‍ച്ചയാകുന്നത്.

സിപിഎം പ്രവര്‍ത്തകന്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേലസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കൈമാറി എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സുബീഷ് പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട വീഡിയോ സ്വകാര്യ ചാനല്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുബീഷ്, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് തന്നെ കൊണ്ടു മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് വെളിപ്പെടുത്തി.
ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍
ഫസലിന്റെ സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിപിഎം ബന്ധമുള്ളവര്‍ തന്നെയാണ് പ്രതികള്‍ എന്ന് സിബിഐ ആവര്‍ത്തിച്ചത്. ആര്‍എസ്എസ് ആണ് കൊല നടത്തിയത് എന്ന വാദം സിബിഐ തള്ളി. നിലവില്‍ അറസ്റ്റിലയവര്‍ തന്നെയാണ് പ്രതികളെന്ന് വ്യക്തമാക്കുകയും ചെയ്തു. സുബീഷിനെ കൊണ്ട് കള്ള മൊഴി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് നല്‍കിയ വിവരങ്ങളും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും ഒത്തുപോകുന്നില്ലെന്നാണ് സിബിഐ പറയുന്നത്.
എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്നു ഫസല്‍. പുലര്‍ച്ച പത്രവിതരണത്തിന് പോകുന്ന വേളയിലാണ് കൊല്ലപ്പെട്ടത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അന്നു തന്നെ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം കണ്ടെത്തിയത് സിപിഎം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്നാണ്. അന്വേഷണ സംഘത്തെ തുടര്‍ച്ചയായി ഇടതുസര്‍ക്കാര്‍ മാറ്റിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഫസലിന്റെ ഭാര്യ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.












Click it and Unblock the Notifications