കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശ്ശേരിയിലെ വ്യാപാരിയുടെ കൊല; പ്രതികള്‍ നിരീക്ഷണത്തില്‍

  • By Gokul
Google Oneindia Malayalam News

തലശേരി: നഗരമധ്യത്തിലെ സവിത ജ്വല്ലറി ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പോലീസ് നിരീക്ഷണത്തിലെന്നും സൂചന. കൊലപാതകം നടന്നത് കവര്‍ച്ചയ്ക്കുവേണ്ടിയല്ലെന്ന് ബോധ്യമായതോടെ ആസൂത്രിതയമായാണ് കൊല നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. വ്യാപാര സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് വിവരം.

കൊല്ലപ്പെട്ട ദിനേശന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തു. ജ്വല്ലറിയുടെ അടുത്ത കടകളിലുള്ളവരെയും ചോദ്യം ചെയ്തിരുന്നു. അതിനിടെ പോലീസ് ചോദ്യം ചെയ്ത നങ്ങാറത്തുപീടികയിലെ കമലാലയത്തില്‍ പ്രകാശന്‍ (55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സവിത ജ്വല്ലറിയുടെ തൊട്ടടുത്ത് ഇരുമ്പുവ്യാപാരം നടത്തുകയിരുന്നു ദിനേശന്റെ സുഹൃത്തുകൂടിയായ പ്രകാശന്‍.

blood-knife

കൊല നടന്ന ജ്വല്ലറിയും പരിസരവും പരിയാരം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരം ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

ദിനേശന്റെ കുടുംബവകയുള്ള നാലുമുറി കടകള്‍ ഈയിടെ വില്‍പന നടത്തിയിരുന്നു. 90 ലക്ഷം രൂപയ്ക്കായിരുന്നു വില്‍പന. ഇതില്‍ 14 ലക്ഷം രൂപ ദിനേശന്‍ ചെലവഴിച്ചതായി കാണുന്നുണ്ടെങ്കിലും ഏതുവഴിക്കാണ് ഇത് ചെലവഴിച്ചതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ദിനേശന്റെ സഹോദരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിനേശന്റെ ഭാര്യയെയും അടുത്ത ദിവസംതന്നെ ചോദ്യം ചെയ്യും. പോലീസ് സംശയിക്കുന്നവരെ രഹസ്യമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ അടുത്തദിവസം തന്നെ പിടിയിലാകുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Thalassery jewellery owner murder case police inquiry begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X