കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തരൂരിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ്'; കെ സുധാകരൻ

Google Oneindia Malayalam News

ശശി തരൂരിന് വിലക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സംവാദ പരിപാടിയിൽ നിന്നും തടഞ്ഞു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസിനെ വിലക്കാൻ കെപിസിസി ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റം എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. സംഭവത്തിനെതിരെ വലിയ തരത്തിൽ വിമർശനം ഉയരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം.

congress new 123

 'യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ പറ്റി അവരോട് ചോദിക്കണം, എനിക്കാരേയും ഭയമില്ല': തരൂര്‍ 'യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ പറ്റി അവരോട് ചോദിക്കണം, എനിക്കാരേയും ഭയമില്ല': തരൂര്‍

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും" എന്ന സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ഡോ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല.
ശ്രീ. ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ് .
രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം .

അതേസമയം സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ രം​ഗത്തെത്തിയിരുന്നു. താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ നടപടിയിൽ പ്രതികരണവുമായി ശശി തരൂർ എംപി. ചില അസൗകര്യങ്ങൾ കൊണ്ടാണ് അവർ പിൻമാറിയത് എന്നാണ് താൻ മനസ്സിലാക്കുന്നത്. പിൻമാറിയതിൽ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്ന് തരൂർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പിൻമാറിയതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും തനിക്കാരെയും ഭയമില്ലെന്നും, തന്നെ ആരും ഭയക്കേണ്ടതില്ല എന്നും തരൂര്‌ പറഞ്ഞു. തനിക്ക് വിലക്കില്ലെന്നും തരൂർ കോഴിക്കോട് പറഞ്ഞു. സെമിനാറിൽ യൂത്ത് കോൺഗ്രസിന് പകരം സംഘാടകരുണ്ട്. മലബാറിലെ പരിപാടികൾക്ക് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ലെന്നും തരൂർ പറഞ്ഞു.

തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മലബാർ പര്യടനം നടത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചില പ്രധാന പരിപാടികളിൽ പങ്കെടുക്കുന്ന തരൂർ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 14 ജില്ലകളിലും പരിപാടികൾക്കു തുടക്കമിടുന്നതിന്റെ ആദ്യപടിയാണ് മലബാർ യാത്ര.

English summary
Tharoor- congress issue:K Sudhakaran said tha there is no ban for tharoor to attend the programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X