Get Updates
Get notified of breaking news, exclusive insights, and must-see stories!

'തനിക്കെതിരെ പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ'; രൂക്ഷ വിമർശനവുമായി ഗവർണർ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ കരിങ്കൊടി കാണിച്ചതിന് പിന്നാലെ റോഡരികിലിരുന്ന് പ്രതിഷേധിച്ച സംഭവത്തിലാണ് ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് തനിക്കു നേരേ പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആരോപിച്ചു. പ്രതിഷേധം അവസാനിപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയെ ഗവർണർ കടന്നാക്രമിച്ചത്.

എസ്എഫ്ഐക്കാർ തന്റെ വാഹനത്തിൽ ഇടിച്ചതു കൊണ്ടാണ് പുറത്തിറങ്ങിയതെന്നാണ് ഗവർണറുടെ വിശദീകരണം. ദൂരത്തുനിന്നു കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞതാണെന്നും ഗവർണർ വ്യക്തമാക്കി. 'കാറിൽ ഇടിച്ചാൽ പുറത്തിറങ്ങും. പോലീസ് പറയുന്നത് അനുസരിച്ച് 17 പേരാണ് പ്രതിഷേധിച്ചത്. എന്നാൽ പോലീസുകാരുടെ എണ്ണം നോക്കൂ. മുഖ്യമന്ത്രി ഈ വഴി പോകുകയായിരുന്നെങ്കിൽ അവർ കരിങ്കൊടി പിടിച്ചവരുടെ കൂടെ നിൽക്കുമോ? അവരെ കാറിൽ ഇടിക്കാൻ സമ്മതിക്കുമോ?' ഗവർണർ ചോദിച്ചു.

governorcm

പോലീസുകാരെ കുറ്റം പറയുന്നില്ലെന്നും അവർക്ക് ഉന്നത തലത്തിൽ നിന്ന് നിർദ്ദേശമുണ്ടെന്നും ഗവർണർ ആരോപിച്ചു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് ചൂട്ടുപിടിക്കുന്നത്. നിയമലംഘകർക്ക് സംരക്ഷണം നൽകാൻ പോലീസുകാർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് എനിക്കുനേരേ പ്രതിഷേധിക്കുന്നത്. സംഘടനയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ദിവസക്കൂലിക്കാരാണ് ഈ പ്രതിഷേധിക്കുന്നത്. കരിങ്കൊടി കാണിക്കുകയും ഗവർണറുടെ കാറിൽ ഇടിക്കുകയും ചെയ്‌ത്‌ തിരിച്ചുചെന്നാൽ കൂലി കിട്ടും. 17 പേരാണ് കരിങ്കൊടി കാണിച്ചതെന്നാണ് പോലീസ് പറയുന്നത്. ഞാൻ വരുന്നതിന് മുൻപ് എന്തുകൊണ്ട് അവരെ മാറ്റികൂടായിരുന്നു? മാറ്റാൻ സാധിക്കില്ല, കാരണം മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ് അവർ വന്നത്.' ഗവർണർ പറഞ്ഞു.

അതേസമയം, കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐക്കാർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. അൻപതോളം എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന് നിലമേലില്‍ എത്തിയത്. ഇതിനിടെ എസ്എഫ്ഐയുടെ പ്രതിഷേധത്തില്‍ കുപിതനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയത് നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

പ്രതിഷേധത്തെ നേരിടാൻ മതിയായ സുരക്ഷയൊരുക്കിയില്ല എന്ന് ആരോപിച്ച് പോലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ രണ്ട് മണിക്കൂറോളം റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഇതിന് ശേഷം സമീപത്തെ കടയില്‍ കയറി വെള്ളം കുടിക്കുകയും വീണ്ടും പോലീസിനെതിരെ രംഗത്ത് വരികയും ചെയ്‌തു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+