കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയെ യഥാര്‍ത്ഥത്തില്‍ പട്ടിക്കൂട്ടില്‍ അടച്ചിരുന്നോ?

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ജവഹര്‍നഗറിലെ സ്വകാര്യ സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചത് വലിയ ചര്‍ച്ചാവിഷയം ഉണ്ടാക്കിയ സംഭവമായിരുന്നു. പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടുകയും പിന്നീട് തുറക്കുകയും ചെയ്തു. എന്നാല്‍ ശരിക്കും കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചോ ഇല്ലയോ എന്നത് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവം സത്യം ആണോ എന്നത് പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നാണ് ബാലാവകാശ കമ്മീഷന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇരുനൂറോളം പേജ് വരുന്ന റിപ്പോര്‍ട്ടാണ് ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കുട്ടിയുടെ ജാതി, സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ഹാജരാക്കിയത്.

jawahar

കുട്ടി എസ് സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരനാണെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

നിലവില്‍ അടിസ്ഥാന സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

English summary
Kerala child kept in kennel issue child Rights commission the report was submitted in highcourt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X