കൊച്ചി മെട്രോയെ ആഘോഷിക്കുമ്പോള്‍ ഓര്‍ക്കാന്‍...ചോരയും നീരും ഒഴുക്കിയവര്‍ക്ക് ലഭിച്ചത് ഇതാണ്...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനമാണ് മലയാളികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. രാജ്യത്തെ മറ്റേത് മെട്രോയോടും കിടപിടിക്കുന്നതാണ് കൊച്ചി മെട്രോ. നല്ലത് തന്നെ. പക്ഷേ മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ രാവും പകലും അധ്വാനിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിച്ചത് തൂശനിലയില്‍ ഊണും പാതികൂലിയുമാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മെട്രോമാന്‍ ശ്രീധരന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

METRO

മെട്രോയ്ക്ക് വേണ്ടി ജോലി ചെയ്ത തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം കെഎംആര്‍എല്‍ ആദരവ് നല്‍കിയിരുന്നു. ഗംഭീര സദ്യയാണ് തൊഴിലാളികള്‍ക്ക് ഒരുക്കിയത്. എന്നാല്‍ കേരളത്തിലെ തൊഴിലാളികളുടെ വേതനം വെച്ച് നോക്കുമ്പോള്‍ പാതികൂലിയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 700 മുതല്‍ 800 വരെയാണ് കേരളത്തിലെ തൊഴിലാളികളുടെ മിനിമം കൂലി. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിച്ചതാകട്ടെ വെറും 350 രൂപയും. ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒറീസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവര്‍.

English summary
The disparity of wages paid for Kochi Metro workers
Please Wait while comments are loading...