• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഈ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍; വാന്‍ 777 പറയും; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Google Oneindia Malayalam News

വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ പേരില്‍ കേരളത്തില്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ല. ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിന്റെയും ലിബിന്റെയും രൂപമാറ്റം ചെയ്ത വാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയതിന് പിന്നാലെ വലിയ തരത്തിലുള്ള കോലാഹലങ്ങളാണ് കേരളത്തില്‍ ഉണ്ടായത്.

സോഷ്യല്‍മീഡിയ നിറയെ ക്യാംപെയ്‌നുകളും വെല്ലുവിളിയും എന്നുവേണ്ട ഉണ്ടാവാത്ത പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ഇവരുടെ വാന്‍ പിടികൂടിയതോടെയാണ് ഇവര്‍ക്ക് കൂടുതല്‍ ശ്രദ്ധലഭിക്കുന്നത്. അങ്ങനെ വിവാദങ്ങള്‍ക്കിടെ പുതിയ ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ഒരു സിനിമ ഒരുങ്ങുകയാണ് ' വാന്‍ 777' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

1

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് . ഓമ്‌നി വാൻ യാത്രയിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ ഇ ബുൾജെറ്റ് സഹോദരന്മാർ പ്രശസ്തരായത്. ഇവർക്ക് വലിയ ഫാൻബേസ് തന്നെയുണ്ട്. വാനിൽ യാത്ര ചെയ്ത ഇവർ പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി യാത്രകൾ നടത്തിവരികയായിരുന്നു.

ജോലി കിട്ടാൻ ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? ഇതെന്താ മധുരപ്രതികാരമാണോ എന്ന് സോഷ്യൽമീഡിയജോലി കിട്ടാൻ ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? ഇതെന്താ മധുരപ്രതികാരമാണോ എന്ന് സോഷ്യൽമീഡിയ

2

ഇവരുടെ നെപ്പോളിയൻ എന്ന വാനിന് ഏറെ ആരാധകർ ഉണ്ടായിരുന്നു. ഈ വാഹവമാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചത്. നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. വാൻ പിടിച്ചതിന് പിന്നാലെയാണ് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാക്കിയത്. ഇതിന് പിന്നാലെ ഇവർ അറ്സറ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.

3

ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

4

നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പിന്നീട് സോഷ്യൽമീഡിയയിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു. വാൻ വിട്ടുകിട്ടാ ഇ ബുൾജെറ്റ് സഹോദരന്മാർ നിയമപരമായും പയറ്റി. എന്നാൽ എംവിഡി തങ്ങളുടെ നടപടിയിൽ നിന്ന് ഒട്ടും പിന്നോട്ട് പോയതുമില്ല..

5

രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണം എന്നും കോടതി നിർദേശിച്ചത്. പിടിച്ചെടുത്ത വാഹനം ഒക്‌ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു. നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്.

ഞാനിപ്പോള്‍ വന്നില്ലേലും സ്‌കൂള്‍ പൂട്ടിപ്പോവത്തൊന്നും ഇല്ലല്ലോ! വൈറലായി ലീവ് ലെറ്റര്‍ഞാനിപ്പോള്‍ വന്നില്ലേലും സ്‌കൂള്‍ പൂട്ടിപ്പോവത്തൊന്നും ഇല്ലല്ലോ! വൈറലായി ലീവ് ലെറ്റര്‍

English summary
The first look poster of Van 777, the movie that tells the story of E Bull Jet, is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X