മണിപ്പാലില്‍ മലയാളി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുന്നു പേര്‍ക്ക് ജീവപര്യന്തം
മംഗലാപുരം : മണിപ്പാല്‍ കസ്തുര്‍ബാ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു കേസില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം. പ്രതികളായ യോഗേഷ് പൂജാരി,ഹരിപ്രസാദ്,ആനന്ദ് എന്നിവര്‍ക്കാണ് ഉടുപ്പി ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
2013 ജൂണ്‍ 20 ആണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി രാത്രി പതിനൊന്നരയോടെ സര്‍വകലാശാല ലൈബ്രറിയില്‍ നിന്നും താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതിനിടയില്‍ വന്ന ഓട്ടോയില്‍ പെണ്ടകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഓണ്ടിബെട്ടു ഗ്രാമത്തിലെ ആളില്ലാത്ത സ്ഥലത്തെത്തിച്ച് ഒട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രതികളില്‍ ഒരാളായ ഓണ്ടി ബെട്ടു സ്വദേശി യോഗേഷ് പൂജാരി അറസ്റ്റ് ഭയന്ന് വിഷം കഴിച്ച ശേഷം പശ്ചിമ മേഖല ഐ ജി പ്രതാവ് റെഡ്ഡിയെ ഫോണില്‍ വിളിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു.ഓട്ടോ, ടാക്‌സി കാര്‍ ഡ്രൈവറായ യോഗേഷ് പോലീസ് കസ്റ്റഡിയില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹരിപ്രസാദ് എന്ന മറ്റൊരു ഓട്ടോ ഡ്രൈവറും അറസ്റ്റിലായി. സഹോദരന്റെ ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഹരിപ്രസാദും പോലീസില്‍ കുറ്റസമ്മതം നടത്തി. മണിപ്പാല്‍ ഇന്‍പെക്ടര്‍ സദാനന്ദ തിപ്പണ്ണാവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പര്‍ക്കളയിലെ വീട്ടിലെത്തി ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിയിലാണ് ആനന്ദ് പിടിയിലാകുന്നത്.തെളിവ് നശിപ്പിച്ച കുറ്റത്തിന് യോഗേഷിന്റെ സഹോദരന്‍ ബാലചന്ദ്രയും ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രയും പിന്നീട് അറസ്റ്റിലായിരുന്നു.
ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ചിക്മഗലൂര്‍, ഉഡുപ്പി ജില്ലകളിലെയും മംഗലാപുരം സിറ്റി പോലീസിലെയും ഇരുനൂറിലേറെവരുന്ന പോലീസ് ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും ചേര്‍ന്നാണ് കേസന്വേഷണം ലക്ഷ്യത്തിലെത്തിച്ചത്. 2013 ആഗസ്ത് 22ന് 650 പേജ് വരുന്ന കുറ്റപത്രം മണിപ്പാല്‍ പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 108 പേരുടെ സാക്ഷിപ്പട്ടികയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നവംബര്‍ രണ്ടിന് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസില്‍ 2014 ജനവരി ആറിനാണ് വിചാരണ തുടങ്ങിയത്.കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച 15 പേരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് വിചാരണ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്തി.












Click it and Unblock the Notifications