കുടുംബകോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന്ഹൈക്കോടതി; അനുപമക്ക് തിരിച്ചടി
കൊച്ചി: ദത്ത് വിവാദത്തില്‍ അനുപമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിലവില്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട് കുടുംബ കോടതി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ കേസ് കുടുംബകോടതിയില്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.

കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചുകൂടെയെന്നും അനുപമയോട് കോടതി ചോദിച്ചു. നാളെ ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. ആ സമയത്ത് ഇവര്‍ക്ക് വേണമെങ്കില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിക്കാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഡിഎന്‍എ ടെസ്റ്റുമായി മുന്നോട്ട് പോകുന്നതിന് ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.
താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു അനുപമയുടെ പ്രധാന ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിര്‍ കക്ഷികളാക്കിയാണ് അനുപമ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പോലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ നിയമ നടപടികള്‍ കീഴ് കോടതിയില്‍ തുടരുന്നതിനിടെയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി അനുപമ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിയമപരമെന്നു സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി വ്യക്തമാക്കി. ദത്ത് കൊടുത്തതു ആര്‍ക്കെന്ന് നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്നു പൊലീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചെന്ന് സിഡബ്‌ള്യുസിയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, തന്നില്‍ നിന്ന് കുഞ്ഞിനെ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റിയെന്ന് ആരോപിച്ച് അനുപമ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സംബന്ധിച്ച അഞ്ചുപേരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയും വരാനാരിക്കുകയാണ്. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹര്‍ജിക്കാരുടെ വാദിച്ചത്.
Recommended Video
ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കു ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ദത്തു നല്‍കിയിരുന്നത്. കേസില്‍ ശിശുക്ഷേമസമിതി ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നു തെളിവെടുപ്പ് അവസാനിപ്പിച്ച് കേസില്‍ വിധി പറയാനിരിക്കെയാണ് കുഞ്ഞിനുവേണ്ടി അനുപമ പരസ്യമായി രംഗത്തുവന്നതും സര്‍ക്കാരിനു ഇടപെടേണ്ടി വന്നതും.കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്ത് നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നു സര്‍ക്കാരിനുവേണ്ടി ഗവ.പ്ലീഡര്‍ കുടുംബക്കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications