ക്വട്ടേഷന്‍ സംഘത്തിന്റെ വധഭീഷണിയും എസ്ഐയുടെ അനാസ്ഥയും, ഇരുകൂട്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ക്വട്ടേഷന്‍സംഘം മൊബൈല്‍ ഫോണിലൂടെ വധഭീഷണി നടത്തുന്നതായി കാണിച്ച് എസ്.ഐ. സുമേഷ് സുധാകര്‍ അടക്കമുള്ളവരെ എതിര്‍കക്ഷിയാക്കി ഫയല്‍ ചെയ്ത യുവാവിന്റെ ഹരജി യില്‍ സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനു നിര്‍ദ്ദേശം നല്‍കി.

പാണ്ടിമുറ്റം വെള്ളിയാമ്പുറത്തെ കിഴക്കത്ത് ഇസഹാക്കാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.ഇതു സംബന്ധിച്ച് യുവാവിന്റെ പരാതിയില്‍ പറയുന്നത് 'ഇങ്ങനെയാണ്.മുജീബ് എന്ന സുഹൃത്ത് പങ്കാളിയായി ബാംഗ്ലൂരില്‍ പരാതിക്കാരന് മൂന്ന് റെഡിമെയിഡ് ഷോപ്പുകളുണ്ടായിരുന്നു.

ishaq

ക്വട്ടേഷന്‍സംഘത്തിന്റെ വധഭീഷണി നേരിടുന്ന ഇസ്ഹാക്ക്‌

ഇതില്‍ ഒരെണ്ണം 12 ലക്ഷം രൂപക്ക് സ്റ്റോക്കടക്കം കാസര്‍കോട്ടെ ഗിരി ബാഗലുവിലുള്ള ഖാലിദ് മുഹമ്മദിനു വിറ്റു. അഞ്ച് ലക്ഷം രൂപ അഡ്വാന്‍സു നല്‍കിയ ശേഷം ഷോപ്പ് ഏറ്റെടുത്തു. ഒരു മാസത്തിനു ശേഷം കച്ചവടം മോശമാണെന്നു പറഞ്ഞ് ഖാലിദ് മുഹമ്മത് ഒഴിഞ്ഞു. അഞ്ചു ലക്ഷം മടക്കി കൊടുക്കാനാവശ്യപ്പെട്ടപ്പോള്‍ ഒന്നര ലക്ഷം കൊടുത്തു.ബാക്കി പണം കൊടുക്കാന്‍ താമസിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ 17ന് രാത്രി 10 മണിയോടെ ഖാലിദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ഇസ്ഹാഖിനെ തട്ടിക്കൊണ്ടു പോയി.

കര്‍ണ്ണാടകയിലെ സീ മുഖത്തും കാസര്‍കോട്ടുമൊക്കെ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. 30 ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.ഇതിനിടെ ഇസ്ഹാക്കി നെ ഫോണില്‍ കിട്ടാതായപ്പോള്‍ ഭാര്യ താനൂര്‍ പോലീസില്‍ പരാതിപ്പെട്ടു. സുമേഷ് സുധാകര്‍ ആയിരുന്നു എസ്.ഐ. പരാതിയെ തുടര്‍ന്ന് ക്വട്ടേഷന്‍ ടീമിനേയും ഇസ്ഹാഖി നേയും കണ്ടെത്തി താനൂരിലെത്തിച്ചു.

ക്വട്ടേഷന്‍ ടീമിന്റെ മര്‍ദ്ദനത്തില്‍ അവശനായ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം ലോക്കപ്പില്‍ അടച്ചു.ശാരീരിക അവശത വര്‍ദ്ധിച്ചപ്പോള്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് ആശുപത്രിയിലേക്കയക്കുകയായിരുന്നു.22 ദിവസം കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയേണ്ടിവന്നു. ക്വട്ടേഷന്‍സംഘത്തെ പിറ്റേന്നു തന്നെ പോലീസ് വിട്ടയച്ചു. അതിനു ശേഷം ഇപ്പോഴും വധഭീഷണി യുണ്ടെന്നും എസ്.ഐ. പ്രതികളെ സഹായിക്കുന്നത് മൂലമാണ് ഭീഷണി തുടരുന്നതെന്നുമാണ് ഇസ്ഹാഖിന്റെ പരാതി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Human Rights Commission's recommended to investigate the case of the Quotation team and the police's apathy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്