പുളിങ്ങ പറിക്കാന്‍ കയറിയ പോലീസുകാരന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പോലീസ് കോണ്‍സ്റ്റബിള്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു. ഏലംകുളം മുതുകുര്‍ശി തച്ചന്‍ തൊടി നാരായണന്‍ നായരുടെ മകന്‍ സുരേഷ് ബാബു(31)വാണ് മരിച്ചത്. മലപ്പുറം പോലീസ് സ്റ്റേഷനിലെ  സിവില്‍ പോലീസ് ഓഫീസറാണ് സുരേഷ്ബാബു.

മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധ ക്ഷണിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍: കുഞ്ഞിനെക്കുറിച്ചറിയാന്‍

ഇന്ന് രാവിലെ 10മണിയോടെയാണ് അപകടമുണ്ടായത്. പുളിങ്ങ പറിക്കാന്‍ കയറിയപ്പോള്‍ താഴെ വീണതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.

pullinga

മരിച്ച സുരേഷ് ബാബു(31)

സുകന്യയാണ് ഭാര്യ. മകന്‍ ഹര്‍ഷ്(രണ്ട്).മരത്തില്‍ നിന്നും വീണ സുരേഷ് ബാബുവിനെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

English summary
The policeman fell from the tree and died
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്