ചരിത്ര നേട്ടവുമായി കേരള സർവകലാശാല; എ പ്ലസ് ഗ്രേഡ് നേടുന്ന കേരളത്തിലെ സർവകലാശാല, 800 കോടിയുടെ പദ്ധതികൾ
തിരുവനന്തപുരം: നാക് (NAAC) റി അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാല എന്ന നേട്ടം സ്വന്തമാക്കി കേരള സര്‍വകലാശാല. 3.67 പോയന്റോടെയാണ് കേരള സർവകലാശാല ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. ഇതോടെ യുജിസിയില്‍ നിന്നുള്ള 800 കോടിയുടെ പദ്ധതിക്ക് സർവ്വകലാശാല അർഹരായിരിക്കുകയാണ്. 2003ല്‍ ബി പ്ലസ് പ്ലസ് റാങ്കും 2015ല്‍ എ റാങ്കും ആയിരുന്നു കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണ് എ പ്ലസ് പ്ലസ് ഗ്രേഡ്.
നാക് സംഘം എത്തും മുമ്പ് സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുകയും 70 മാർക്ക് നൽകുകയും ചെയ്യും. ബാക്കി 30 മാർക്ക് ആണ് നാക് സംഘം നൽകേണ്ടത്. സ്ഥലത്ത് നേരിട്ടെത്തി വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും നാക് സംഘം മാർക്ക് നൽകുക. നാക് പരിശോധനക്കായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ വലിയ രീതിരിയുലള്ള പ്രവർത്തനങ്ങൾ സർവകലാശാല നടത്തിയിരുന്നു. എല്ലാ ഡിപ്പാർട്ടമെന്റുകളും മികച്ച പിൻതുണ നൽകിയെന്നും അധികൃതർ പറഞ്ഞു. 800 മുതല്‍ ആയിരം കോടിയുടെ വരെയുള്ള പ്രോജക്റ്റുകൾ ഇതോടെ യുജിസിയില്‍ നിന്ന് സർവകലാശാലക്ക് ലഭിക്കും.

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണ് കേരള സർവ്വകലാശാലക്ക് ലഭിച്ച എ പ്ലസ് പ്ലസ് ഗ്രേഡ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യാ തലത്തിൽത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സർവകലാശാല കരസ്ഥമാക്കിയിരിക്കുന്നത്. നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി വി സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നല്‍കാന്‍ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
1937-ൽ രൂപീകൃതമായ സർവ്വകലാശാലയാണ് ആണ് കേരള സർവകലാശാല. തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. തിരുവിതാംകൂർ രാജാവായ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്. ഇദ്ദേഹം തന്നെയായിരുന്നു സർവകലാശാലയുടെ ആദ്യ ചാൻസലർ. തിരുവിതാംകൂറിലെ അന്നത്തെ ദിവാൻ (പ്രധാനമന്ത്രി) സി. പി. രാമസ്വാമി അയ്യർ ആയിരുന്നു ഇതിന്റെ ആദ്യത്തെ ഗവർണർ.












Click it and Unblock the Notifications